സ്‌കിന്‍ അലര്‍ജി വീട്ടില്‍ തന്നെ ചികിത്സിക്കാം

NewsDesk
സ്‌കിന്‍ അലര്‍ജി വീട്ടില്‍ തന്നെ ചികിത്സിക്കാം

സ്‌കിന്‍ അലര്‍ജികള്‍ അലട്ടുന്നുണ്ടോ നിങ്ങളെ ? ചുവപ്പു കലകള്‍, വരണ്ട ചര്‍മ്മം, ചെറിയ കുരുക്കള്‍ തുടങ്ങി ഒട്ടേറെ തൊലിപ്പുറത്തുണ്ടാകുന്ന പ്രശ്‌നങ്ങളുണ്ട്. ഇത്തരം അലര്‍ജികള്‍ ഉണ്ടാവുന്നത് നമ്മുടെ രോഗപ്രതിരോധ സിസ്റ്റം പുറം വസ്തുക്കളോട് പൊരുതാനായി പല കെമിക്കലുകളും പുറപ്പെടുവിക്കാന്‍ തുടങ്ങുന്നതോടെയാണ്. ഇത് അലര്‍ജി എന്നുപറയുന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. നമ്മുടെ ചര്‍മ്മം അലര്‍ജിക്ക് കാരണമാകുന്നതോടെ ചൊറിച്ചില്‍, കുരുക്കള്‍, കുമിളകള്‍ പോലെ പല അവസ്ഥകളും ഉണ്ടാകുന്നു. 

പല വസ്തുക്കളും അലര്‍ജിക്ക് കാരണമാവാം. ഉദാഹരണത്തിന് വളര്‍ത്തുമൃഗങ്ങളുടെ രോമം, ലാറ്റക്‌സ്, വിഷച്ചെടികള്‍, ചില ചെടികളുടെ വിത്തുകള്‍, പ്രാണികള്‍, ചില ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി ചില മരുന്നുകള്‍ വരെ. സെന്‍സിറ്റീവ് ആയിട്ടുള്ള വ്യക്തികളില്‍ സൂര്യപ്രകാശം, ചൂട്, തണുപ്പ്, വെള്ളം എന്നിവയും പ്രശ്‌നകാരണമാകാം. ചര്‍മ്മത്തിനുണ്ടാകുന്ന അലര്‍ജിക്ക് പരിഹാരമായി ഡോക്ടര്‍ പലപ്പോഴും ക്രീമുകള്‍ നിര്‍ദ്ദേശിച്ചിരിക്കാം. എന്നിരുന്നാലും വീട്ടില്‍ തന്നെ വച്ച് പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് നമുക്ക് അലര്‍ജികളോട് പൊരുതാം.

പൊള്ളല്‍ ശമിപ്പിക്കാന്‍ തണുപ്പിക്കാം

നല്ല വൃത്തിയുള്ള തുണി തണുത്ത വെള്ളത്തില്‍ മുക്കി പൊള്ളലുള്ള ഭാഗത്ത് 15മിനിറ്റുമുതല്‍ അരമണിക്കൂര്‍ വരെ പിടിക്കാം. ഇത് നീറ്റല്‍ ശമിപ്പിക്കും. ദിവസത്തില്‍ പലതവണ ഇതാവര്‍ത്തിക്കാം.

ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്തുവയ്ക്കാം

മോയ്ചറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ അതിന്റെ സാധാരണ അവസ്ഥയില്‍  നിലനിര്‍ത്തും. ഉപയോഗിക്കുന്നത് നല്ല വസ്തുക്കളാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

ഓട്‌സ് ബാത്ത് ചൊറിച്ചിലിനും മറ്റും ശമനം നല്‍കും

കുളിക്കുന്ന വെള്ളത്തില്‍ അല്പം ഓട്ടസ് ചേര്‍ക്കാം. ഇത് സ്‌കിന്‍ അലര്‍ജി മൂലമുണ്ടാകുന്ന ഇച്ചിംഗിനും ഇന്‍ഫ്‌ലമേഷന്‍സിനും ശമനം നല്‍കും. ഓട്ട്‌സില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ അത് ഒരു തരം പശിമയുള്ള വസ്തുവാകുന്നു. ഇത് ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓട്ട്‌സില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഇന്‍ഫ്‌ലമേഷനോട് പൊരുതാനും സഹായിക്കുന്നു. 

വരണ്ടതും മുളിഞ്ഞതുമായ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് റൈസ് വാട്ടര്‍ കുളി നല്ലതാണ്. 

കഞ്ഞിവെള്ളം കുളിക്കാനുള്ള വെള്ളത്തില്‍ ഒഴിച്ച് 15മിനിറ്റ് നേരം അതിലിരിക്കുന്നത് വരണ്ട ചര്‍മ്മക്കാര്‍ക്ക് വളരെ നല്ലതാണെന്ന പഠനങ്ങള്‍ പറയുന്നു. ചര്‍മ്മത്തിലൂടെയുള്ള ഈര്‍പ്പനഷ്ടം കുറയ്ക്കാനും കഞ്ഞിവെള്ളം നല്ലതാണ്.


ഭക്ഷണവസ്തുക്കളില്‍ നിന്നുമുണ്ടാകുന്ന അലര്‍ജിക്ക് പ്രോബയോട്ടിക്‌സുകള്‍ നല്ലതാണ് 

പ്രോബയോട്ടിക്‌സുകള്‍ എന്നത് നല്ല ബാക്ടീരിയകളാണ്. ഭക്ഷ്യവസ്തുക്കളോട് അലര്‍ജി പരിഹരിക്കാന്‍ ഇത് ഉത്തമമാണ്. ഇമ്മ്യൂണ്‍ സിസ്റ്റം ഉണ്ടാക്കുന്ന ചില ആന്റിബോഡികള്‍ ഉണ്ടാക്കുന്ന അലര്‍ജിക്ക് പരിഹാര മാര്‍ഗ്ഗമായി ഇതുപയോഗിക്കാം. ഈ ആന്റിബോഡികള്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഇത് അപകടകാരികളായ പാരസൈറ്റ്‌സിനെ കണ്ടെത്തുകയും ഹിസ്റ്റാമിന്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. ചിലപ്പോള്‍ ഭക്ഷണത്തിലെ പ്രോട്ടീനുകള്‍ക്കെതിരെയും ഹിസ്റ്റാമിനുകള്‍ ഉണ്ടാക്കുന്നു. പാല്‍, മുട്ട, കടല, മീന്‍ തുടങ്ങിയ വസ്തുക്കള്‍. പലപ്പോഴും ചൊറിച്ചില്‍, ഛര്‍ദ്ദി, രക്തസമ്മര്‍ദ്ദം കുറയുക തുടങ്ങിയ അവസ്ഥകള്‍ക്കിത് കാരണമാകുന്നു.

ചര്‍മ്മത്തെ തണുപ്പിക്കാന്‍ ചന്ദനവും മഞ്ഞളും ഉപയോഗിക്കാം.

ആയുര്‍വേദമനുസരിച്ച് ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ചൂട് കൂടുന്നതാണ്. അതിനാല്‍ തന്നെ തണുപ്പ് നല്‍കാനായി ചന്ദനം അരച്ചതോ മഞ്ഞളോ ഉപയോഗപ്പെടുത്താം. രണ്ടു വസ്തുക്കളും 2:1 എന്ന അനുപാതത്തില്‍ ആട്ടിന്‍ പാലില്‍ ചാലിച്ച് ഉപയോഗിക്കാം. 

ഏറ്റവും പ്രധാന കാര്യം അലര്‍ജിക്ക് ചികിത്സ എടുക്കുമ്പോള്‍ അലര്‍ജിക്ക് കാരണമായ വസ്തുക്കള്‍ക്ക് അകല്‍ച്ച നല്‍കുക എന്നതാണ്.
 

home remedies to treat skin allergy

RECOMMENDED FOR YOU:

Connect With Us

EXPLORE MORE