താരന്‍ ഇല്ലാതാക്കാനുള്ള നാടന്‍ മാര്‍ഗ്ഗങ്ങള്‍

NewsDesk
താരന്‍ ഇല്ലാതാക്കാനുള്ള നാടന്‍ മാര്‍ഗ്ഗങ്ങള്‍

തണുപ്പുകാലത്ത് നമ്മളെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് താരന്‍. മുടിയില്‍ നിന്നും വസത്രത്തിലേക്കും വെള്ള പൊടികള്‍ വീഴാന്‍ തുടങ്ങിയാല്‍ നമ്മളെ വല്ലാതെ അലട്ടിതുടങ്ങും. താരന്‍ വസ്ത്രത്തില്‍ വീണുണ്ടാകുന്ന നാണക്കേടുമാത്രമല്ല ഇതുകൊണ്ട് വേറെയും പ്രശ്‌നങ്ങള്‍ ഉണ്ട്. താരന്‍ അമിതമായാല്‍ നെറ്റിയിലെല്ലാം ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടും. താരന്‍ ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ സുലഭമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാം. എങ്ങനെ എപ്പോള്‍ ഉപയോഗിക്കണം ഇവ എന്ന് നോക്കാം.

തക്കാളി : ഇത് എണ്ണമയമുള്ള മുടിയുള്ളവര്‍ക്ക് വളരെ നല്ല മാര്‍ഗ്ഗമാണ്. പഴുത്ത തക്കാളി എടുത്ത് കുരു കളഞ്ഞ് നന്നായി പേസ്റ്റ് ആക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ മുള്‍ട്ടാണി മിട്ടി ചേര്‍ക്കുക. വെള്ളമില്ലാത്ത തക്കാളി പള്‍പ്പ് ആണ് വേണ്ടത്. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. നന്നായി മസാജ് ചെയ്യുന്നത് തലയിലെ രക്തയോട്ടം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. ഇത് താരനെ കുറയ്ക്കുന്നു. മുപ്പതു മിനിറ്റിനു ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക.

തൈര് : താരന്‍ എന്നത് മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നതു കാരണം ഉണ്ടാകുന്നതാണ്. തൈരിന്റെ ആന്റി ഫംഗല്‍ ഗുണം തലയില്‍ പൊറ്റകള്‍ രൂപപ്പെടുന്നത് (വെളുത്ത പൊടികള്‍) ഇല്ലാതാക്കുന്നു. ഒരു കപ്പ് തൈരില്‍ ഒരു നുള്ള് കുരുമുളക് പൊടി ചേര്‍ക്കുക. ഈ മിശ്രിതം നന്നായി മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. മുപ്പത് മിനിറ്റിന് ശേഷം കഴുകി കളയാം.

തൈരും ചില്ലറക്കാരനല്ല, തൈരിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാം

ഉലുവ :  ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കുക.45 മിനിറ്റ് നേരം ഉണങ്ങാന്‍ അനുവദിക്കുക.അതിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം.

കറ്റാര്‍വാഴ : എണ്ണമയമാര്‍ന്ന മുടിക്ക് നല്ല പരിഹാരമാര്‍ഗ്ഗമാണ് കറ്റാര്‍വാഴയില്‍ നിന്നുള്ള ജെല്‍. ചെടിയില്‍ നിന്നും പുറന്തോടും മുള്ളും ഒഴിവാക്കി പള്‍പ്പ് നന്നായി അരച്ചെടുക്കുക. ഇത് തലയില്‍ നന്നായി തേച്ച് പിടിപ്പിച്ച് അല്പം കഴിഞ്ഞ് കഴുകാം. കറ്റാര്‍വാഴയുടെ ആന്റി ബാക്ടീരിയല്‍ ഗുണം ഫംഗസ് ഇല്ലാതാക്കുന്നു.

കറ്റാര്‍ വാഴ ജ്യൂസിന്റെ ഗുണങ്ങള്‍

കടലപ്പൊടി : രണ്ട് സ്പൂണ്‍ കടലപ്പൊടി അരക്കപ്പ് തൈരുമായി നന്നായി യോജിപ്പിക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകി കളയാം.

നാരങ്ങാനീര് : നാരങ്ങാനീരും തേനും നന്നായി യോജിപ്പിക്കുക. നാരങ്ങാകഷ്ണം ഉപയോഗിച്ച് ഇത് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. നാരങ്ങയിലെ സിട്രിക് ആസിഡ് താരന്‍ ഇല്ലാതാക്കുമ്പോള്‍ തേന്‍ മുടിയെ മിനുസമുള്ളതാക്കുന്നു. 

എണ്ണകള്‍: വരണ്ട മുടിയുള്ളവര്‍ക്ക് താരന് പരിഹാരമായി എണ്ണ ചൂടാക്കിയും ഉപയോഗിക്കാം. വെളിച്ചെണ്ണയോ ഒലീവോയിലോ ഇതിനായി ഉപയോഗിക്കാം. മൃതകോശങ്ങള്‍ ഇല്ലാതാക്കി തലയോട്ടിയെ മോയ്ചറൈസായി നിര്‍ത്തുന്നു. ആഴ്ചയില്‍ ഒരു ദിവസം ഇത് ചെയ്യുക.

home remedies for dandruff

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE