ചുമ മാറാനുള്ള നാട്ടുമരുന്നുകള്‍

NewsDesk
ചുമ മാറാനുള്ള നാട്ടുമരുന്നുകള്‍

ചുമ വന്നാല്‍ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ബുദ്ധിമുട്ടും. ഇതിനായി നമ്മള്‍ ഉപയോഗിക്കുന്ന കഫ്‌സിറപ്പുകള്‍ പലപ്പോഴും നമ്മുടെ ശരീരത്തിനെ ബാധിക്കും. ചുമയ്ക്കുള്ള മരുന്നുകള്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

തുളസി ചുമ മാറുന്നതിനുള്ള നല്ല ഒരു മരുന്നാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ഇട്ട് തിളപ്പിക്കുക. ദിവസവും രണ്ട് നേരം ഈ പാനീയം ഊറ്റി കുടിക്കുന്നത് ചുമക്ക് നല്ല ശമനം ഉണ്ടാക്കും.

രണ്ട് കപ്പ് ഇഞ്ചി നുറുക്കിയത് നാല് കപ്പ് വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. ഇഞ്ചി മൃദുവാകുന്നതു വരെ തിളയ്ക്കണം. ഇത് 14 മണിക്കൂറോളം തണുപ്പിക്കണം. അടുത്ത ദിവസം ഇത്ര തന്നെ ആപ്പിള്‍ സിഡാര്‍ വിനഗര്‍ ഈ വെള്ളത്തില്‍ ഒഴിച്ച് തിളപ്പിക്കുക. ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ഇത് പലതവണയായി കുടിക്കുന്നതും ചുമ കുറയ്ക്കും.

രണ്ടു കപ്പു വെള്ളത്തില്‍ കുറച്ചു ചെറിയും ചെറുനാരങ്ങാ കഷ്ണങ്ങളും ഇട്ട് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ ഇതില്‍ കുറച്ച് വെളുത്തുളളിയും ചേര്‍ത്ത് ഉപയോഗിക്കാം.
ചെറിയ ഉള്ളി, കല്‍ക്കണ്ടം, എന്നിവ ചേര്‍ത്ത് ചതച്ച് അതിന്റെ നീര് കുടിച്ചാല്‍ ചുമ കുറയും. സവാള ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞ ജ്യൂസില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തിളപ്പിക്കുക. തീയില്‍ നിന്നും മാറ്റി വച്ച ശേഷം ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം.

home remedies for cought relief

RECOMMENDED FOR YOU:

Connect With Us

EXPLORE MORE