ശരീരത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞാൽ; ലക്ഷണങ്ങൾ, കാരണം, പരിഹാരം

NewsDesk
ശരീരത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞാൽ; ലക്ഷണങ്ങൾ, കാരണം, പരിഹാരം

അരുണരക്താണുക്കളിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ മോളിക്യൂളുകളാണ് ഹീമോഗ്ലോബിനുകൾ, ശ്വാസകോശത്തിൽ നിന്നും ഓക്സിജന്‍ ശരീരത്തിലെ വിവിധ ടിഷ്യുകളിലെത്തിക്കുകയും അവിടെ നിന്നും കാർബൺ ഡൈ ഓക്സൈഡ് ശ്വാസകോശത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്യുന്നത് ഹീമോഗ്ലോബിനുകളാണ്.

അരുണരക്താണുക്കളുടെ ആകൃതിക്കും ഹീമോഗ്ലോബിൻ പ്രധാനപങ്കുവഹിക്കുന്നു. 
ശരീരത്തിന് വിവിധ വിറ്റാമിനുകൾ, ധാതുക്കൾ, എന്നിവയെല്ലാം നിശ്ചിത അളവിൽ ആവശ്യമാണ്. ഇവയുടെ ഏറ്റക്കുറച്ചിലുകൾ പല പ്രശ്നങ്ങൾക്കും കാരണമാവും. ഇവയിൽ പ്രധാനമാണ് ഇരുമ്പിന്‍റെ അംശം കുറയുന്നത്. ഇത് അനീമിയ അഥവ വിളർച്ച എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.

അനീമിയ അഥവ വിളർച്ച എന്നത് അരുണരക്താണുക്കളുടെ എണ്ണം അല്ലെങ്കിൽ ഹീമോഗ്ലോബിന്‍റെ അലവ് ശരീരത്തിൽ കുറയുന്നതുമൂലമുണ്ടാകുന്ന അവസ്ഥയാണ്. ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ശരീരത്തിന് ഇരുമ്പ് ആവശ്യമാണ്.ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഇരുമ്പിന്‍റെ അളവ് കുറയുന്നത് അനീമിയയ്ക്ക് കാരണമാകുന്നു.അനീമിയയുടെ പ്രധാന ലക്ഷണങ്ങളാണ്

തലകറക്കം, ക്ഷീണം, ക്രമം തെറ്റിയ ഹൃദയസ്പന്ദനം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുക, നെഞ്ചിൽ വേദന, പേശീവേദന, മുടി കൊഴിച്ചിൽ, കൈകാലുകൾക്ക് തണുപ്പ് തുടങ്ങിയവ.

പലകാരണങ്ങളാൽ അനീമിയ അഥവ വിളർച്ച ഉണ്ടാകാം. 

  • വലിയ അപകടം, സർജറി, ബ്ലീഡിംഗ്, കോളൻ ക്യാൻസർ തുടങ്ങിയ മൂലം രക്തം നഷ്ടപ്പെടുന്നത്.
  • ന്യൂട്രീഷൻ അപര്യാപ്തത(ഇരുമ്പ്, വിറ്റാമിൻ ബി12, ഫൊളേറ്റുകൾ)
  • അസ്ഥിമജ്ജയിലെ പ്രശ്നങ്ങൾ
  • കിഡ്നി പ്രശ്നങ്ങൾ

അനീമിയയ്ക്ക ശരിയായ സമയത്ത് ചികിത്സ നേടേണ്ടതുണ്ട്. ചികിത്സിക്കാതിരിക്കുന്നത് ശരീരപ്രതിരോധശേഷിയെ ബാധിക്കാനിടയാക്കും. കൂടാതെ വിഷാദം, അണുബാധ, ഹൃദയപ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം കാരണമായേക്കാം

സ്വയം ചികിത്സ ഏതൊരു രോഗത്തേയും പോലെ അനീമിയയ്ക്കും നല്ലതല്ല. വിദഗ്ദാഭിപ്രായം നേടിയ ശേഷം മാത്രം അയേൺ സപ്ലിമെന്‍റുകൾ പോലുള്ള മരുന്നുകൾ ഉപയോഗിക്കാം. സപ്ലിമെന്‍റുകൾക്ക് പുറമെ ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ഡയറ്റും പിന്തുടരാവുന്നതാണ്. ഇരുമ്പ് ധാരാളമടങ്ങിയ പച്ചക്കറികളും ഇലക്കറികലും ഭക്ഷണത്തിലുൾപ്പെടുത്താം. മത്സ്യമാംസാദികൾ അയേൺ സമ്പുഷ്ടമാണ്. നിത്യഭക്ഷണത്തിൽ ഇവയും ഉൾപ്പെടുത്താം. 
 

ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ  ഇവയാണ്.
ചിക്കൻ, ഷെൽഫിഷുകൾ,താറാവ്, ചുവന്ന മാംസം, ഇരുണ്ട പച്ചനിറമുള്ള ഇലവർഗ്ഗങ്ങൾ, പയറുവർഗ്ഗങ്ങൾ, ഡ്രൈഫ്രൂട്ട്സ്, ഇവയെല്ലാം.

hemoglobin: decreased level, its causes, symptoms and preventions

RECOMMENDED FOR YOU: