ആരോ​ഗ്യം പകരും മഞ്ഞൾ ചായ

NewsDesk
ആരോ​ഗ്യം പകരും മഞ്ഞൾ ചായ

നമ്മുടെ ഒക്കെ വീടുകളിൽ ഏറെ ഉപയോ​ഗിക്കുന്ന ഒന്നാണ് മ‍ഞ്ഞൾ,  മഞ്ഞൾ ഇല്ലാത്ത വീട് ഉണ്ടാകില്ലെന്ന് ന്നെ പറയാം.. കറികൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ മഞ്ഞൾ. മഞ്ഞൾ ഇനി മുതൽ  കറികൾക്ക് മാത്രമല്ല, ചായ ആയും മഞ്ഞളിനെ  കുടിക്കാം. 

ശരീരത്തിനുണ്ടാകുന്ന  എല്ലാ രോ​ഗങ്ങൾക്കുമുള്ള മികച്ച പ്രതിവിധിയാണ് മഞ്ഞൾ ചായയന്ന് നിസംശ്ശയം പറയാം. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ​ഗുണങ്ങൾ രോ​ഗങ്ങളെ തുരത്തി ആരോ​ഗ്യമുളളതാക്കി മാറ്റുന്നു.

നമുക്കുണ്ടാവുന്ന   അലർജി ,  തുമ്മൽ, ചുമ എന്നിവയ്ക്ക് ഏറ്റവും നല്ലതാണ് മഞ്ഞൾ ഇട്ടൊരു  കിടിലൻ ചായ.  പലതരം രോ​ഗങ്ങളെ തുരത്താനുള്ള കഴിവുണ്ട് മഞ്ഞളിന് എന്നതിനാൽ ഇവ ശരീരത്തിന് ഏറെ ​ഗുണകരമാണ്.
ചായ  തയ്യാറാക്കാനായി  അൽപ്പം മഞ്ഞളും ഇഞ്ചിയും വൃത്തിയാക്കി വെള്ളത്തിലിട്ട് നന്നായി  തിളപ്പിക്കുക.   തിളച്ചശേഷം ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കണം. ഇഞ്ചിക്ക് പകരം പുതിനയോ, പട്ടയോ ചായയ്ക്ക്  നേർമയായി ചേർത്ത് ഉപയോഗിക്കാം. 

മഞ്ഞളിലെ കുർകുമിനെന്ന വസ്തുവാണ് കൊഴുപ്പിനെ കുറക്കാൻ സഹായകരമാകുന്നത്   നിത്യവും മഞ്ഞൾ ചായ ശീലമാക്കി രോ​ഗങ്ങളെ പടിക്ക് പുറത്താക്കാം.

health benefits of turmeric tea

RECOMMENDED FOR YOU: