ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം വായയുടെ ആരോഗ്യത്തിനായി

NewsDesk
ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം വായയുടെ ആരോഗ്യത്തിനായി

മുഖത്ത് കണ്ണിനെപോലെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓരോരുത്തരുടേയും ചിരി. ഇത് സൂചിപ്പിക്കുന്നത് ആ അവയവത്തിനും പ്രത്യേക പരിചരണം നല്‍കണമെന്നാണ്. ഫ്‌ലോസിംഗ്, ബ്രഷിംഗ് കൂടാതെ മധുരപലഹാരങ്ങള്‍ ഒഴിവാക്കുക ഇത്രയും കാര്യങ്ങളാണ് ചെയ്യേണ്ടതെന്നാണ് കരുതുന്നതെങ്കില്‍ , ഇതുമാത്രം പോര നമ്മളറിയാതെ തന്നെ നമ്മുടെ ഓറല്‍ ഹൈജീന്‍ ഇല്ലാതാക്കുന്ന ചില വസ്തുക്കളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.


സണ്‍ഫ്‌ലവര്‍ സീഡ് 


മലയാളികള്‍ അധികം ഉപയോഗിക്കില്ലെങ്കിലും പ്രത്യക്ഷത്തില്‍ അപകടകരമെന്ന് തോന്നാത്ത ഇവയുടെ കട്ടിയുള്ള തോല്‍ പല്ലിനെ കേടാക്കാം. സണ്‍ഫ്‌ലവര്‍ സീഡ്‌സ് പ്രോട്ടീന്‍ നിറഞ്ഞ ഒരു സ്‌നാക്ക് ആണ്.


മിന്റ്‌സ് (ഫ്രഷ്മിന്റുകള്‍)
ശ്വാസം മെച്ചമാക്കാന്‍ സഹായിക്കുന്ന ഇവ പക്ഷെ വായുടെ ആരോഗ്യത്തിന് അത്ര നല്ലതാവില്ല. ചില ബ്രീത്ത് മിന്റുകള്‍ ഷുഗര്‍ സാച്ചുറേറ്റഡ് ആണ്. ഇവ വായില്‍ ബാക്ടീരിയയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താം. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്ന ഇവ ടൂത്ത് ഡീകെയ്ക്ക് വരെ കാരണമായിത്തീരാം. ഇവ കഴിക്കണമെന്നുള്ളവര്‍ക്ക് ഷുഗര്‍ ഫ്രീ ആയിട്ടുള്ളവ തിരഞ്ഞെടുക്കാം.


ഡ്രൈഡ് ഫ്രൂട്ട്‌സ്

ഡ്രൈ ഫ്രൂട്ടുകള്‍ വിറ്റാമിനുകളാലും ഫൈബറിനാലും സമ്പുഷ്ടമാണ്. എന്നാല്‍ ഇവ പല്ലില്‍ ഒട്ടിപ്പിടിക്കുന്നവയുമാണ്. പല്ലില്‍ പഞ്ചസാരയും ആസിഡും മറ്റും അടിയാന്‍ ഇത് കാരണമായേക്കാം. 


വിനഗര്‍

ഭക്ഷണത്തില്‍ ധാരളം വിനഗര്‍ ഉപയോഗിക്കുന്നത് ഇനാമല്‍ ഇറോഷന് കാരണമാകും. സാലഡിലോ മറ്റുഭക്ഷണത്തിലോ വിനഗര്‍ ഉപയോഗിക്കണമെന്നുള്ളവര്‍ക്ക് അതിന്റെ വീര്യം കുറയ്ക്കാനായി ഇവയോടൊപ്പം ലെറ്റിയൂസ് ഉപയോഗിക്കാം.


ഐസ്‌ക്യൂബുകള്‍

ഐസ് കടിച്ചുമുറിക്കുന്നത് പല്ലിന് കേടാണ്. ഐസും ടൂത്ത് ഇനാമലും ക്രിസ്്‌ററല്‍ നിര്‍മ്മിതമാകയാല്‍ രണ്ട് ക്രിസ്റ്റലുകള്‍ തമ്മില്‍ ഉരസുന്നത് അവ പൊട്ടാനും മറ്റും കാരണമായേക്കാം.


നിറമുള്ള പാനീയങ്ങള്‍

വെള്ളം ധാരാളം കുടിക്കുന്നത് ഗുണകരമാണ്. എന്നാല്‍ നിറമുള്ള വെള്ളത്തില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ഇനാമല്‍ ഇറോഷന് കാരണമായേക്കാം. ഒരിക്കല്‍ ഈ സംരക്ഷണം നഷ്ടമായാല്‍ പല്ലില്‍ കാവിറ്റിയുണ്ടാവുകയും പല്ല് നഷ്ടമാകുന്ന അവസ്ഥയിലേക്കെത്തുകയും ചെയ്യും.
 

food items want to avoid for good oral hygine

RECOMMENDED FOR YOU:

no relative items