കുപ്പി വെള്ളം എത്ര ദിവസം സൂക്ഷിക്കാം?

NewsDesk
കുപ്പി വെള്ളം എത്ര ദിവസം സൂക്ഷിക്കാം?

ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുമ്പോഴും, കുടിവെള്ളത്തിന്റെ ശുചിത്വത്തെ സംശയിക്കുമ്പോഴും യാത്രയ്ക്കിടയിലുമെല്ലാം നമ്മുടെ ആശ്രയം കുപ്പിവെള്ളമാണ്. ശരിയായ രീതിയിലല്ലാതെ സൂക്ഷിക്കുന്ന കുപ്പിവെള്ളം ബാക്ടീരിയകളുടേയും മറ്റു അണുക്കളുടേയും സ്രോതസ്സാകുമെന്നതിന് സംശയമില്ല. പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളം ചൂടേല്‍ക്കുന്നത് പ്ലാസ്റ്റിക് വെള്ളത്തിലേക്ക് കലരുവാന്‍ ഇടയാക്കുന്നു. എത്ര ദിവസം വരെ കുപ്പിവെള്ളം കേടാവാതിരിക്കും? 

തുറക്കാത്ത കുപ്പിവെള്ളം 1-2 വര്‍ഷത്തേക്ക്

കുപ്പിവെള്ളം തയ്യാറാക്കുന്ന കമ്പനികള്‍ കുപ്പികളിലെ ലേബലില്‍ പറയുന്നത് 1-2വര്‍ഷം വരെ എവിടെ സൂക്ഷിച്ചാലും സുരക്ഷിതമാണെന്നാണ്. ്അത്രയും വരെ കുപ്പിവെള്ളം സുരക്ഷിതമാണെന്ന് കരുതാം. എന്നാല്‍ ഇതും ചില ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

നല്ല ഉറവിടത്തില്‍ നിന്നുമുള്ള പരിശോധനകള്‍ നടത്തിയ വെള്ളത്തിന് കാലാവധി ഉണ്ടാവില്ല

എന്‍എസ്എഫ് ഇന്റര്‍നാഷണല്‍ അനുസരിച്ച്, പ്രൊഡക്ട് ടെസ്റ്റിംഗ് ആന്റ് സെര്‍ട്ടിഫിക്കേഷന്‍ ഓര്‍ഗനൈസേഷന്‍, ബോട്ടില്‍ഡ് വാട്ടര്‍ മാന്യുഫാക്ടര്‍ ഇന്‍സ്‌പെക്ഷനും നടത്തുന്നു, വെള്ളം മാത്രം ഒരിക്കലും കേടുവരില്ല. നന്നായി സൂക്ഷിച്ചു വച്ചാല്‍ ശുദ്ധമായ ജലം എപ്പോള്‍ വേണമെങ്കിലും കുടിക്കാം. വാസ്തവത്തില്‍ കുപ്പിവെള്ളത്തിന് കാലാവധി നിശ്ചയിക്കേണ്ട കാര്യമില്ല എന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും നല്ല മാന്യുഫാക്ടേഴ്‌സിനായുള്ള ഗൈഡൈലൈന്‍സില്‍ പറയുന്നത്

  • ശുചിത്വമുള്ള അവസ്ഥകളിലായിരിക്കണം വെള്ളം ബോട്ടിലിലാക്കേണ്ടതും സൂക്ഷിക്കേണ്ടതും എത്തിക്കേണ്ടതും.
  • വെള്ളത്തിന്റെ ഉറവിടം കെമിക്കലുകള്‍, ബാക്ടീരിയ മറ്റു വിഷവസ്തുക്കള്‍ എന്നിവയില്‍ നിന്നും മുക്തമായിരിക്കണം.
  • സേഫ്റ്റിയും ക്വാളിറ്റിയും പരിശോധിക്കേണ്ടതുണ്ട്.


ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചു കഴിഞ്ഞാല്‍ കുപ്പിവെള്ളത്തിന് കാലാവധി രേഖപ്പെടുത്തേണ്ട ആവശ്യമേ വരുന്നില്ല.
 

കാലാവധി കഴിഞ്ഞ വെള്ളത്തിന് രുചി വ്യത്യാസം കാണും

പിന്നെ എന്തിനാണ് കുപ്പിവെള്ളത്തിന് എക്‌സ്പയറി ഡേറ്റ്? ഉ്‌ല്പാദകര്‍ തീയ്യതി രേഖപ്പെടുത്താന്‍ കാരണം ഈ കാലയളവ് കഴി്ഞ്ഞാല്‍ വെള്ളത്തിന് രുചി വ്യത്യാസം വരാനിടയുണ്ട് എന്നതിനാലാണ്. 
ഏത് പാത്രത്തിലാണ് വെ്ള്ളം സൂക്ഷിച്ചിരിക്കുന്നത് എന്നതും കാലാവധിയെ നിര്‍ണ്ണയിക്കുന്നു. 
വെള്ളം സൂക്ഷിച്ചിരിക്കുന്ന വസ്തു വെള്ളത്തിലേക്ക് കലരാനിടയുണ്ട്. 

മറ്റ് പാക്ക് ചെയ്ത ആഹാരസാധനങ്ങള്‍ക്കെന്നതുപോലെ തന്നെ എഫ്ഡിഎ കുപ്പിവെള്ളത്തിനും ചില നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഉറവിടം, ലേബല്‍ എന്നതു മാത്രമല്ല, പാക്കേജിംഗ് മെറ്റീരിയലും സൂക്ഷമമായി നിരീക്ഷിക്കേണ്ടതുണ്ട്.

പോപുലര്‍ മെറ്റീരിയലുകളില്‍ ഉള്‍പ്പെടുന്നത്, പിഇടി പ്ലാസ്റ്റിക്, ഹൈ ഡെന്‍സിറ്റി പൊളി എഥിലിന്‍, പോളികാര്‍ബണേറ്റ്പ്ലാസ്റ്റിക്. ഗ്ലാസ്, അലൂമിനിയം കാനുകള്ട എന്നിവയുമുണ്ട്. കുടിക്കാനുള്ള വെള്ളത്തിന്റെ പിഇടി ബോട്ടിലുകള്‍ 100ശതമാനം റീസൈക്കിള്‍ സാധ്യതയുമുണ്ട്.

കാലാവധി കഴിഞ്ഞാല്‍ വെള്ളം സൂക്ഷിച്ചിരിക്കുന്ന പാത്രത്തിലെ പ്ലാസ്റ്റിക് അല്ലെങ്കില്‍ മറ്റു മെറ്റീരിയലുകള്‍ വെള്ളത്തിലേക്ക് കലരാനിടയുണ്ട്. വെളളത്തിന്റെ രുചിവ്യത്യാസത്തിന് ഇത് കാരണമായേക്കും. ഇത്തരത്തിലുള്ള ഒരു മെറ്റീരിയലാണ് ബിപിഎ- ബിസ്ഫിനോള്‍ എ. ഇതും നിരീക്ഷണവിധേയമാക്കേണ്ടതുണ്ട്. ഈ ഘടകം ക്യാന്‍സറിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമായേക്കാവുന്നതാണ്.

കുപ്പിവെള്ളം വൃത്തിയില്ലാതെ സൂക്ഷിക്കുന്നതും കേടാകാനിടയാക്കും. കുപ്പിവെള്ളം സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

വെള്ളം മറ്റു ആഹാരസാധനങ്ങളെന്നപോലെ വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കാം.
കെമിക്കല്‍സ്, ്ക്ലീനിംഗ് വസ്തുക്കള്‍, ഗാസൊലൈന്‍സ പെയ്ന്റ്, എന്നിവയുടെ സമീപത്ത് സൂക്ഷിക്കാതിരിക്കാം.
ശക്തമേറിയ സൂര്യപ്രകാശം, ചൂട് എന്നിവയേല്‍ക്കാനിടയുള്ളിടത്ത് വയ്ക്കാതിരിക്കാം.


ബോട്ടിലുകള്‍ പൊടിപിടിക്കാനിടയായാല്‍ അതിലൂടെ അണുക്കള്‍ ശരീരത്തിലേക്കെത്താനിടയാകും.

തുറന്ന ബോട്ടിലുകള്‍ക്ക് ആഴ്ചകള്‍ മാത്രമാണ് കാലാവധി

കുപ്പിവെള്ളം തുറന്നുകഴിഞ്ഞാല്‍  സമയം കൂടുന്നതനുസരിച്ച് ഇതിലേക്ക് കയറിയ ബാക്ടീരിയ കൂടുന്നതിനിടയാകും. വെള്ളം കുപ്പികളില്‍ നിന്നും നേരിട്ട് കുടിക്കുന്നത് അണുക്കള്‍ വായിലൂടെ ശരീരത്തിലേക്കെത്താനിടയാക്കും. 

തുറന്ന ശേഷമുള്ള കുപ്പിവെള്ളത്തിന്റെ കാലാവധി നമ്മള്‍ ഉപയോഗിക്കുന്നതിനെ അനുസരിച്ചിരിക്കുമെന്ന് സാരം. 

തുറന്ന് വച്ച വെള്ളം തിളപ്പിച്ചുപയോഗിക്കുന്നതാണ് സുരക്ഷിതം. മുന്‍കരുതലിന്റെ ഭാഗമായി വിശ്വസനീയമായ ഉല്പാദകരെ തിരഞ്ഞെടുക്കാം. 


 

expiry date of bottled water

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE