കസ്തൂരി മഞ്ഞള്‍, ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും, എങ്ങനെ ഉപയോഗിക്കാം

NewsDesk
കസ്തൂരി മഞ്ഞള്‍, ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും, എങ്ങനെ ഉപയോഗിക്കാം

സാധാരണ മഞ്ഞളിന്റെ ചര്‍മ്മസംരക്ഷണത്തിലുള്ള സ്ഥാനം അറിയാത്തവരുണ്ടാവില്ല. ഇന്ത്യയിലെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ മഞ്ഞള്‍ ഒരുപാടു സ്‌കിന്‍ കെയര്‍ ഉല്പന്നങ്ങളിലും ഉപയോഗിക്കുന്നു. എന്നാല്‍ മഞ്ഞളിന്റെ വേറൊരു രൂപമുണ്ട്, മഞ്ഞ നിറം അവശേഷിപ്പിക്കാതെ തന്നെ ചര്‍മ്മത്തില്‍ അത്ഭുതം സൃഷ്ടിക്കുന്ന വസ്തു. കസ്തൂരി മഞ്ഞളിനെപറ്റിയാണ് പറയുന്നത്. ചര്‍മ്മസംരക്ഷണത്തിന് കസ്തൂരി മഞ്ഞള്‍ എങ്ങനെ ഉപയോഗിക്കണമെന്നും അതിന്റെ ഗുണവശങ്ങളെ കുറിച്ചും പരിചയപ്പെടാം.


എന്താണ് കസ്തൂരി മഞ്ഞള്‍

വൈല്‍ഡ് ടര്‍മറിക് അഥവാ കസ്തൂരി മഞ്ഞള്‍ കുകുകമാ അരോമാറ്റികാ എന്നാണ് ശാസ്ത്രീയ നാമം. പലതരത്തിലുള്ള മഞ്ഞളുകളില്‍ പ്രാധാന്യമുള്ളതാണ് കസ്തൂരി മഞ്ഞള്‍. പ്രത്യേക ആകൃതിയൊന്നുമില്ലാത്ത മഞ്ഞ നിറത്തിലുള്ള ഹെര്‍ബാണിത്. നാച്ചുറല്‍ ബ്യൂട്ടി ഉല്പന്നമായി കസ്തൂരി മഞ്ഞള്‍ സൗത്ത് ഏഷ്യയിലാണ് ധാരാളമായി കാണപ്പെടുന്നത്. സാധാരണ മഞ്ഞളിനെ പോലെ പാചകത്തിന് കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാറില്ല. 

കസ്തൂരി മഞ്ഞളിന്റെ മഞ്ഞ നിറം സാധാരണ മഞ്ഞളിനേക്കാള്‍ കുറവാണ്, ഇതാണ് ഇവയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. കസ്തൂരി മഞ്ഞളിന് നല്ല ഗന്ധമുണ്ടായിരിക്കുമെന്നതും സാധാരണ മഞ്ഞളില്‍ നിന്നുമുള്ള വ്യത്യാസമാണ്. നിറം കുറവായതിനാല്‍ തന്നെ ഉപയോഗശേഷം മഞ്ഞനിറം ചര്‍മ്മത്തില്‍ തങ്ങി നില്‍ക്കില്ല.

കസ്തൂരി മഞ്ഞളിന്റെ ഗുണങ്ങള്‍

ആദ്യമേ പറഞ്ഞതുപോലെ കസ്തൂരി മഞ്ഞള്‍ പുറം ഉപയോഗത്തിനുള്ളതാണ്. നമ്മുടെ ചര്‍മ്മത്തിന് വളരെയധികം ഫലങ്ങള്‍ നല്‍കുന്നു. 

  • ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുന്നു.
  • അഴുക്കില്ലാത്ത പ്രകാശമുള്ള ചര്‍മ്മം നല്‍കുന്നു.
  • മുഖക്കുരു, അതിന്റെ പാടുകള്‍ ഇല്ലാതാക്കുന്നു
  • മുഖരോമത്തിന്റെ വളര്‍ച്ചയെ തടയുന്നു.
  • സ്‌കിന്‍ ഇന്‍ഫക്ഷനും, പ്രാണികള്‍ കടിച്ചതിനേയും ഇല്ലാതാക്കുന്നു.
  • എക്‌സിമ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്നു
  • സ്‌ട്രെച്ച് മാര്‍ക്കുകള്‍ മായ്ക്കുന്നു.
  • കുട്ടികളെ കുളിപ്പിക്കാനായി ഉപയോഗിക്കാം

 

കസ്തൂരി മഞ്ഞള്‍ പൊടിയായും കഷ്ണങ്ങളായും മാര്‍ക്കറ്റുകളില്‍ ലഭിക്കും. ഉണങ്ങിയ കഷ്ണങ്ങള്‍ വാങ്ങി വീട്ടില്‍ ഉണക്കി പൊടിയ്ക്കുകയുമാവാം. 

ചര്‍മ്മസംരക്ഷണത്തിനായി എങ്ങനെ ഉപയോഗിക്കാം

മുഖകാന്തിക്ക് ഫേസ്മാസ്‌ക് ആയി ഉപയോഗിക്കാം

കടലപ്പൊടിയും തിളപ്പിക്കാത്ത പാലും ചേര്‍ത്ത് കസ്തൂരി മഞ്ഞള്‍ നല്ല മിശ്രിതമാക്കുക. ഈ പേസ്റ്റ് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് അഞ്ച് മിനിറ്റ് മസാജ് ചെയ്യുക. 15-30 മിനിറ്റ് നേരം അങ്ങനെ തന്നെ വച്ച ശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം.

മുഖക്കുരുവിനും മുഖക്കുരുവിന്റെ കലയ്ക്കും പരിഹാരമായി

ഇതിന്റെ ശക്തമായ ആന്റി ബാക്ടീരിയല്‍ ആന്റി സെപ്ടിക് ഗുണങ്ങള്‍ മുഖക്കുരു, മുഖക്കുരു മാര്‍ക്കുകള്‍ എന്നിവ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗമായി കസ്തൂരിമഞ്ഞളിനെ ഉപയോഗിക്കാം. ചന്ദനപ്പൊടിയും പാലും ചേര്‍ത്ത് കസ്തൂരി മഞ്ഞള്‍ മിശ്രിതം തയ്യാറാക്കുക. മുഖക്കുരുവിലും പാടുകളിലും തേച്ചുപിടിപ്പിച്ച് മുപ്പതുമിനിറ്റിനുശേഷം കഴുകി കളയാം. 


എക്‌സ്‌ഫോളിയേറ്റിംഗ് ചര്‍മ്മത്തില്‍ സ്‌ക്രബായി ഉപയോഗിക്കാം

കസ്തൂരി മഞ്ഞളിന് ആന്റിക് ഓക്‌സിഡന്റ് ക്വാളിറ്റികള്‍ ധാരാളമായുണ്ട്. റാഷസുകളില്ലാത്ത ഇലാസ്റ്റിക് സ്‌കിന്‍ ഇത് നല്‍കുന്നു. മൃതകോശങ്ങളും, അഴുക്കും അധികമായുള്ള ഓയിലും മൂലമുള്ള പ്രശ്‌നങ്ങളും ഇത് ഇല്ലാതാക്കും. തൈര് ചേര്‍ത്ത് കസ്തൂരി മഞ്ഞള്‍ മിശ്രിതം തയ്യാറാക്കുക. മെല്ലെ ചര്‍മ്മത്തില്‍ പുരട്ടാം. 15-20മിനിറ്റ് നേരം ചര്‍മ്മത്തില്‍ നിലനിര്‍ത്തുക. അതിന് ശേഷം കഴുകി കളയാം.

ചുളിവുകളെ നേരിടാന്‍ സഹായിക്കും

സ്‌കിന്‍ കോംപ്ലക്ഷന്‍ വര്‍ധിപ്പിക്കാന്‍ മാത്രമല്ല,പ്രായം കൂടുന്നുവെന്നതിന്റെ സൂചനകളായ ചുളിവുകളും ചെറിയ വരകളും, കണ്ണിനു താഴെയുള്ള ബാഗ്‌സുമെല്ലാം ഇല്ലാതാക്കാനും കസ്തൂരി മഞ്ഞള്‍ ഫലപ്രദമാണ്. മോരുപയോഗിച്ച് കസ്തൂരി മഞ്ഞളിന്റെ നല്ലൊരു പേസ്റ്റ് തയ്യാറാക്കുക. ഇത് ശരീരത്തില്‍ നന്നായി തേച്ചു പിടിപ്പിക്കാം. ചുളിവകറ്റാനാണെങ്കില്‍ കരിമ്പിന്‍ ജ്യൂസ് ഉപയോഗിച്ച് പേസ്റ്റ് തയ്യാറാക്കുകയുമാവാം.


മുഖരോമമകറ്റാന്‍ സഹായിക്കുന്നു.

ആവശ്യമില്ലാത്ത രോമമകറ്റാന്‍ വളരെ കുറച്ച് ഫലപ്രദമായ മാര്‍ഗ്ഗങ്ങളേ ഉള്ളൂ. അതുകൊണ്ട് തന്നെ മിക്ക സ്ത്രീകളും ഇതിനായി വാക്‌സിംഗ് തിരഞ്ഞെടുക്കുന്നു. എന്നിരുന്നാലും കസ്തൂരി മഞ്ഞള്‍ രോമമകറ്റാന്‍ വളരെ ഫലപ്രദമായ വസ്തുവാണ്. ചൂടുള്ള വെളിച്ചെണ്ണയില്‍ ചാലിച്ച് കസ്തൂരി മഞ്ഞള്‍ രോമമുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യുക. ഇടക്കിടെ ചെയ്യുന്നത് ഫലം നല്‍കുമെന്നുറപ്പ്.

സ്‌കിന്‍ ടാനകറ്റാന്‍

തിളപ്പിക്കാത്ത് പാലില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് തേക്കുന്നത് സ്‌കിന്‍ ടാന്‍ അകറ്റി ചര്‍മ്മത്തിനെ ബ്രൈറ്റാക്കുന്നു. 

കസ്തൂരി മഞ്ഞളിന് കൊതുകുകടിയെ പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ടെന്ന് പറയപ്പെടുന്നു. 


ഗര്‍ഭാവസ്ഥയിലും വലുതായുള്ള മെന്‍സ്ട്ര്വല്‍ ബ്ലീഡിംഗ് ഉണ്ടാവുമ്പോഴും കസ്തൂരി മഞ്ഞള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വയറിന് പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും ഒഴിവാക്കാം.

കസ്തൂരി മഞ്ഞള്‍ വെറും വെള്ളത്തില്‍ ചാലിച്ച് ഉപയോഗിക്കരുത്. മറ്റു പൊടികളോ, ഓയില്‍, പാല്‍, തൈര് എന്നിവയുമായോ ചേര്‍ത്ത ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം. 


സെന്‍സിറ്റീവ് സ്‌കിനുകാര്‍ക്ക് കസ്തൂരി മഞ്ഞള്‍ പാല്‍ അല്ലെങ്കില്‍ തൈര് ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് നല്ലത്.
ഓയിലി സ്‌കിന്നുകാര്‍ക്ക് പനിനീരില്‍ ഉപയോഗിക്കുന്നത് മികച്ച ഗുണം നല്‍കും.

benefits of wild turmeric, wonders that can do on our skin

RECOMMENDED FOR YOU: