ചർമ്മ സംരക്ഷണത്തിന് തക്കാളി: എങ്ങനെ ഉപയോ​ഗിക്കാം

NewsDesk
ചർമ്മ സംരക്ഷണത്തിന് തക്കാളി: എങ്ങനെ ഉപയോ​ഗിക്കാം

ആരോ​ഗ്യവും മിനുസമാർന്നതുമായ ചർമ്മത്തിന് വസ്തുക്കൾ തേടുമ്പോൾ വളരെ ദൂരെ പോവേണ്ടതില്ല. ഒട്ടുമിക്ക അടുക്കളകളിലും ലഭ്യമായ തക്കാളി ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മത്തിന് ആവശ്യമുള്ള നിരവധി വിറ്റാമിനുകളും ന്യൂട്രിയന്റ്സും തക്കാളിയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ലൈകോപൈൻ , തക്കാളിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, മൃതകോശങ്ങളെ നീക്കം ചെയ്ത് പ്രകൃത്യാലുള്ളതും ആരോ​ഗ്യപരവുമായ ​മിനുസം നിലനിർത്തുന്നു. അസിഡിക്, ആസ്ട്രിൻജന്റ് ​ഗുണം ഓയിലി ആയതും മുഖക്കുരുവുള്ളതുമായ ചർമ്മത്തിന് ​ഗുണകരമാണ്.
 

ആരോ​ഗ്യത്തിനും ചർമ്മത്തിനും തക്കാളി

  1. അധികമുള്ള ഓയിൽ നീക്കം ചെയ്യുന്നു
  2. മൃതകോശങ്ങളെ അകറ്റുന്നു
  3. മുഖക്കുരു തടയുന്നു
  4. പ്രായത്തിന്റെ അടയാളങ്ങളെ അകറ്റുന്നു
  5. രോമകൂപങ്ങളെ ടൈറ്റ് ചെയ്യുന്നു.
  6. ചർമ്മത്തിന് യുവത്വം നല്‌‍കുന്നു
  7. ചർമ്മത്തെ ​ഹൈഡ്രേറ്റ് ചെയ്യുന്നു

തക്കാളിയുടെ ​ഗുണങ്ങളെ എങ്ങനെ ഉപയോ​ഗപ്രദമാക്കാമെന്ന് നോക്കാം
 

1. അധികമുള്ള എണ്ണമയം ഇല്ലാതാക്കുന്നു

തക്കാളി ചർമ്മത്തിന് വിവിധ രീതിയിൽ ​ഗുണകരമാണെങ്കിലും ഏറ്റവും പ്രധാനമായത് എണ്ണമയം ഇല്ലാതാക്കുന്നുവെന്നതാണ്. ഓയിലി, മുഖക്കുരു നിറഞ്ഞതുമായ ചർമ്മക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അധികമുള്ള ഓയിൽ. മുഖത്തെ ഓയിൽ മാറ്റാൻ ശ്രമിച്ച് വലഞ്ഞവർക്ക്, ഈ നാച്ചുറൽ മാർ​ഗ്​ഗം പരീക്ഷിക്കാം.
 

എങ്ങനെ ഉപയോ​ഗിക്കാം

  • ഒരു തക്കാളി പകുതിയായി മുറിച്ച് മുഖത്ത് ഉരയ്ക്കുക
  • 10-15 മിനിറ്റ് നേരം മുഖത്ത് വച്ച ശേഷം കഴുകി കളയാം. 
  • സ്ഥിരം ഇത് ഉപയോ​ഗിച്ചാൽ അധികം ഓയിൽ ചർമ്മത്തിൽ നിന്നും ഒഴിവാക്കി ചർമ്മത്തിലെ പിഎച്ച ലെവൽ ബാലൻസ് ചെയ്ത് നിലനിർത്താനാവും.
     

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

നമ്മുടെ ചർമ്മം അഴുക്കിനേയും ഓയിലിനേയും മറ്റുമെല്ലാം ആകർഷഷിക്കുന്നതിനാൽ ചർമ്മം ഡൾ ആവുന്നു. നിത്യവും ക്ലെൻസ് ചെയ്യുന്നത് ഈ അഴുക്ക് പൂർണ്ണമായും മാറ്റില്ല. തക്കാളിയിലെ എൻസൈമുകൾ ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
 

എങ്ങനെ ഉപയോ​ഗിക്കാം

  • ബോഡി സ്ക്രബ് ആയി തക്കാളി പൾപ്പ് , പഞ്ചസാര മിക്സ് ചെയ്ത് ചർമ്മത്തിൽ പുരട്ടാവുന്നതാണ്.
  • നമ്മുടെ മുഖത്തെ ചർമ്മം വളരെ സെൻസിറ്റീവ് ആണ്. അതുകൊണ്ട് തന്നെ പഞ്ചസാര ചേർക്കാതെ തക്കാളി പൾപ്പ് മാത്രമായി മുഖത്ത് പുരട്ടുന്നതാണ് നല്ലത്. 
     

മുഖക്കുരു തടയുന്നു

മുഖക്കുരു ടീനേജുകാരേയും മുതിർന്നവരേയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരുവിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കുകയെന്നതാണ് പ്രധാനം. ചിലപ്പോളെല്ലാം തക്കാളിയുടെ ​ഗുണങ്ങൾ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്നു. തക്കാളിയിൽ ഡീപ്പ് ക്ലെൻസിം​ഗ് ഏജന്റുകളുണ്ട്. ഇത് സ്കിന്നിന്റെ പിഎച്ച് ലെവൽ ബാലൻസ് ചെയ്ത് നിർത്തുകയും മുഖക്കുരു സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
 

എങ്ങനെ ഉപയോ​ഗിക്കാം

  • തക്കാളിയുടെ പൾപ്പ് എടുത്ത് ടീ ട്രീ എസൻഷ്യൽ ഓയിൽ മിക്സ് ചെയ്ത് ഉപയോ​ഗിക്കാം
  • നന്നായി മികസ് ചെയ്ത് മുഖത്ത് പുരട്ടി 10-15 മിനിറ്റ് നേരം വയ്ക്കാം
  • ആഴ്ചയിൽ രണ്ട് മൂന്ന പ്രാവശ്യം ആവർത്തിക്കാം. 
     

ചർമ്മം പ്രകാശപൂർണ്ണമാക്കുന്നു

ചർമ്മസംരക്ഷണത്തിന് പ്രാധാന്യം നൽകാത്തവരിലും സൺസ്ക്രീൻ പ്രൊട്ടക്ഷൻ ക്രീം ഉപയോ​ഗിക്കാത്തവരിലും ചർമ്മം ഇരുണ്ടതാവുകയും അൺഈവനാവുകയും ചെയ്യും. ഈ പ്രശ്നം പരിഹരിക്കാൻ തക്കാളി സഹായിക്കും. വിറ്റാമിൻ സി, ഇ, ബീറ്റാകരോട്ടിൻ, എന്നിവ തക്കാളിയിൽ ധാരാളമടങ്ങിയിരിക്കുന്നു. 
 

എങ്ങനെ ഉപയോ​ഗിക്കാം

  • ഒരു തക്കാളിയുടെ ജ്യൂസ് ബൗളിലെടുക്കുക. ഇതിലേക്ക് അല്പം മഞ്ഞൾപൊടി ആവശ്യത്തിന് ചന്ദനവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം.
  • ഇത് മുഖത്ത് പുരട്ടി, ഉണങ്ങുന്നതുവരെ വയ്ക്കാം.
  • മാസ്ക് കഴുകി കളഞ്ഞ് വ്യത്യാസം നോക്കാം.
     

പ്രായത്തിന്റെ അടയാളം കുറയ്ക്കാം


മലിനീകരണം വളരെ കൂടുതലുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ  ചർമ്മം വിവിധ രീതിയിൽ മോശമാകാം. സ്കിൻ ഡളും ജീവനില്ലാത്തതുമാകുന്നതിനുപരി പ്രായം കൂടിയതായും കാണും. ഹൈഡ്രേറ്റഡ് ആയി നിൽക്കുന്നതിനൊപ്പം ആരോ​ഗ്യപരമായ ഭക്ഷണവും പ്രധാനമാണ്. തക്കാളി ധാരാളം വിറ്റാമിൻ ബി കോംപ്ലക്സുകൾ അടങ്ങിയവയാണ്. ഇത് പ്രായത്തെ പിറകിലാക്കുന്നു.
 

എങ്ങനെ ഉപയോ​ഗിക്കാം

  • തക്കാളി പൾപ്പും അവോ​കാഡോയും ചേർത്ത് മിശ്രിതം തയ്യാറാക്കാം.
  • ഇത് മുഖത്ത് നന്നായി ഉരച്ച് പിടിപ്പിക്കുക. അല്പസമയത്തിന് ശേഷം കഴുകി കളയാം.
     

6. ചർമ്മസുഷിരങ്ങളെ ശക്തമാക്കുന്നു

വലുതും തുറന്നതുമായ സുഷിരങ്ങൾ പ്രായം കൂടുതലുള്ളതായി തോന്നിക്കും. തുറന്ന സുഷിരങ്ങൾ അഴുക്കിനെയും പൊടിയേയും ആകർഷിക്കും. ഇത് ചർമ്മത്തിലെ ഓയിലുമായി ചേർന്ന് മുഖക്കുരുവിനും മറ്റും കാരണവുമാകും. തക്കാളി നാച്ചുറൽ ആസ്ട്രിൻജന്റാകുന്നു. ഇത് സുഷിരങ്ങൾ ചുരുങ്ങുന്നതിനു സഹായിക്കുന്നു. 


​​എങ്ങനെ ഉപയോ​ഗിക്കാം

  • വലിയ സുഷിരങ്ങൾ ചുരുക്കുന്നതിനായി ഒരു തക്കാളിയുടെ പൾപ്പിലേക്ക് ഏതാനും തുള്ളി നാരങ്ങാനീരുകൾ ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം.
  • ഇളംചൂടുള്ള വെളളമുപയോ​ഗിച്ച് 10-15 മിനിറ്റിന് ശേഷം കഴുകികളയാം.
 
Benefits Of Applying Tomato On Your Face

RECOMMENDED FOR YOU: