നാരങ്ങവെള്ളം ഗുണഫലങ്ങള്‍

NewsDesk
നാരങ്ങവെള്ളം ഗുണഫലങ്ങള്‍

പലവിധ ഗുണങ്ങളുള്ള സിട്രസ് ഫലമാണ് നാരങ്ങ. ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ നാരങ്ങനീര് ഒഴിച്ച വെറും വയറ്റില്‍ കഴിക്കുന്നത് പല വിധ ആരോഗ്യഗുണങ്ങളുണ്ട്. ചര്‍മ്മത്തെ ബലപ്പെടുത്തുകയും പ്രതിരോധവ്യവസ്ഥയെ ബൂസ്റ്റ് ചെയ്യുന്നു, ദഹനവ്യവസ്ഥയ്ക്ക് സഹായകരമാകുന്നു. നാരങ്ങയുടെ റീഫ്രഷിംഗ് സ്വാദ് കാരണമാണ് ഒട്ടുമിക്ക ഭക്ഷണത്തിലും നാരങ്ങ ഭാഗമാവാന്‍ കാരണം. കൂടാതെ പലവിധ മെഡിസിനല്‍ ഗൂണങ്ങളും നാരങ്ങയ്ക്കുണ്ട്. വിറ്റാമിന്‍ സി, ന്യൂട്രിയന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. കലോറി വളരെ കുറവാണ് നാരങ്ങവെള്ളത്തില്‍. നാരങ്ങവെള്ളം നിത്യേന ഉപയോഗിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.


ഹൈഡ്രേറ്റഡ് ആയി നിര്‍ത്തുന്നു
ഇനി വേനല്‍ക്കാലമാണ് വരുന്നത്, ഡീഹൈഡ്രേഷന്‍ എന്നത് പ്രായഭേദമന്യേ എല്ലാവരേയും അലട്ടുന്ന പ്രശ്‌നമാണ്. ദിവസവും 2.7ലിറ്റര്‍ വെള്ളമെങ്കിലും സ്ത്രീകളും 3.7ലിറ്റര്‍ വെള്ളം പുരുഷന്മാരും ശരീരത്തിലെത്തിക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍ നിന്നും മറ്റുമുള്‍പ്പെടെ.വെള്ളം മാത്രം കുടിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് പകരം നാരങ്ങാവെള്ളവുമാകാം. എന്നാല്‍ പഞ്ചസാര ഒഴിവാക്കാന്‍ ശ്രമിക്കണേ..


വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു
നാരങ്ങാനീരില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.പ്രതിരോധ ശക്തിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന സ്‌ട്രോംഗായിട്ടുള്ള ആന്റി ഓക്‌സിഡന്റാണിത്.ഒരു ഗ്ലാസ് വെള്ളത്തില്‍ പകുതി നാരങ്ങനീര് കുടിക്കുന്നതിലൂടെ ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിന്‍ സി ലഭിക്കുന്നു.


ഭാരം കുറയ്്ക്കാന്‍ സഹായിക്കുന്നു
പെക്ടിന്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിശപ്പിനെ അമര്‍ത്തുന്നു. ഭക്ഷണത്തോടും മധുരമുള്ള വസ്തുക്കളോടുമുള്ള ആര്‍ത്തി കുറയുന്നു. ആയതിനാല്‍ ഭാരം കുറയ്ക്കാന്‍ ആ്ഗ്രഹിക്കുന്നവര്‍ പെട്ടെന്ന് തന്നെ നാരങ്ങാവെള്ളത്തിലേക്ക് മാറിക്കോളൂ...


ചര്‍മ്മസംരക്ഷണത്തിന്
വിറ്റാമിന്‍ സി ചര്‍മ്മം ചുളിയുന്നതും, വരളുന്നതും തടയുന്നു. സ്‌കിന്‍ ഏജിംഗ് , സൂര്യപ്രകാശം മൂലമുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും പരിഹാരമേകുന്നു. 


ദഹനവ്യവസ്ഥയെ സഹായിക്കുന്നു
മലബന്ധം അനുഭവപ്പെടുന്നവരാണെങ്കില്‍ നാരങ്ങാവെളളം വളരെ ഗുണകരമാണ്. രാവിലെ വെറും വയറ്റില്‍ തിളപ്പിച്ചാറിയ വെള്ള്ത്തില്‍ നാരങ്ങാനീര് കുടിക്കുന്നത് ദഹനത്തെ സുഗമമാക്കുന്നു. കൂടാതെ വയറിലെ പിഎച്ച് നില ബാലന്‍സ് ചെയ്യുന്നതിനും നെഞ്ചെരിപ്പ് ഇല്ലാതാക്കാനും  സഹായിക്കും.


ശ്വാസത്തെ പുതുമയുള്ളതാക്കുന്നു
ബാഡ് ബ്രീത്ത് മൂലം പ്രയാസപ്പെടുന്നവരാണോ നിങ്ങള്‍, അതൊഴിവാക്കാന്‍ നാരങ്ങവെള്ളം പരീക്ഷിക്കാവുന്നതാണ്. രാവിലെയും ഭക്ഷണശേഷവും ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ നാരങ്ങനീര് കുടിക്കാം. നാരങ്ങാനീര് വായ വരളുന്നത് തടഞ്ഞ് സലൈവ ഉല്പാദത്തെ ത്വരിതപ്പെടുത്തുന്നു. ബാക്ടീരയ മൂലമുളള ബാഡ് ബ്രീത്തിന്റെ പ്രധാനപ്രശ്‌നം ഇതോടെ ഇല്ലാതാകുന്നു.


കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാന്‍
നാരങ്ങയിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കിഡ്‌നി സ്‌റ്റോണിനെ തടയുന്നു. കാല്‍സ്യം സ്‌റ്റോണുകള്‍ രൂപപ്പെടുന്നതിന് ലെമണിലെ സിട്രേറ്റ് തടയുന്നു.ചെറിയ കല്ലുകളും പൊടിക്കാനും സിട്രേറ്റ് സഹായിക്കും.

 

benefits of lemon water

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE