ഭാരം കുറയ്ക്കാന‍്‍ സഹായിക്കും ആയുർവേദമാർ​ഗ്​ഗങ്ങൾ

NewsDesk
ഭാരം കുറയ്ക്കാന‍്‍ സഹായിക്കും ആയുർവേദമാർ​ഗ്​ഗങ്ങൾ

എല്ലാവരും ആരോ​ഗ്യകാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന, അതിനായി എത്ര കഠിനമായ മാർ​ഗ്​ഗങ്ങളും സ്വീകരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. എല്ലായിടത്തും പലതരത്തിലുള്ള ഡയറ്റുകളെ കുറിച്ചുള്ള വിശദീകരണങ്ങളാണ്. നിരവധി മാർ​ഗ്​ഗങ്ങൾ നമ്മെ കൺഫ്യൂഷനാക്കും. ആയുർവേദം ഇതിനെല്ലാം ഒരു പരിഹാരമാണ്.

ഭക്ഷണം സൂര്യോദയത്തിന് ശേഷവും സൂര്യാസ്തമനത്തിന് മുമ്പും ക്രമീകരിക്കാം

മൊത്തം ഡയറ്റ് മാറ്റുന്നതിന് പകരമായി പകൽസമയത്ത് മാത്രം ഭക്ഷണം ശീലമാക്കാം. സൂര്യോദയത്തിന് ശേഷം, സൂര്യാസ്തമനത്തിന് മുമ്പ് . അതായത് 12മണിക്കൂറിനിടയിൽ ഭക്ഷണം കഴിക്കാം , 12മണിക്കൂർ വെള്ളം മാത്രം കുടിച്ചുള്ള വ്രതമെടുക്കാം. ഇക്കാര്യം നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കുന്നതിനും ശരീരത്തിന് ആവശ്യമില്ലാത്തതത് പുറന്തള്ളുന്നതിന് സഹായിക്കും. 


ധാരാളം വെള്ളം കുടിക്കാം

മനുഷ്യശരീരത്തിന് ഏഴ് മുതൽ എട്ട് ​ഗ്ലാസ് വരെ വെള്ളം നിത്യവും ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തെ ‍ഡീടോക്സിഫൈ ചെയ്യുന്നതിന് ഏറെ സഹായിക്കും. ശരിയായ ​ദഹനത്തിനും സഹായകമാണ്. കുറച്ച് മാത്രം വെള്ളം ​ദഹനക്കേട്, ഡീഹൈഡ്രേഷൻ തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും. ഹോർമോൺ അസുന്തലിതാവസ്ഥയും അമിതഭാരവും ഇതിന്റെ ഫലമായുണ്ടാകും.

പഞ്ചസാര, ഡീപ്പ് ഫ്രൈ ചെയ്തവ, പ്രൊസസ്ഡ് ഫുഡ് ഒഴിവാക്കാം

ഇവ ആഹാരത്തിൽ നിന്ന് ഒഴിവാക്കുന്നത് കരളിന് പ്രഷർ കുറയ്ക്കുന്നതിനും ദഹനം സു​ഗമമാക്കുന്നതിനും സഹായിക്കുന്നു. വയറെരിച്ചിൽ കുറച്ച് പോഷകം ആ​ഗിരണം ചെയ്യുന്നതിന് സഹായകരമാണ്.
 

ആഴ്ചയിൽ മൂന്ന ദിവസമെങ്കിലും വ്യായാമം ശീലിക്കാം

എത്ര തിരക്കാണെങ്കിലും ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും വ്യായാമത്തിനായി അല്പനേരം കണ്ടെത്താം. ഇത് രക്തയോട്ടം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിന്റെ എല്ലായിടത്തേക്കും ആവശ്യത്തിന് ഓക്സിജൻ എത്തിക്കുന്നതിന് ഇത് സഹായകരമാണ്. അതിരാവിലെ വ്യായാമം ചെയ്യുന്നതാണുത്തമം.
 

നല്ല ഉറക്കം

ശരീരത്തെ റിലാക്സ് ചെയ്യുന്നതിന് ഏറ്റവും നല്ല മാർ​ഗ്​ഗം നല്ല ഉറക്കമാണ്. ഉറക്കത്തിന് തടസ്സമുണ്ടാകുന്നത് നിങ്ങളുടെ ആരോ​ഗ്യത്തെയും പ്രതികൂലമായി ബാധിക്കും. മിനിമം 8മണിക്കൂർ ഉറക്കം ഒരു വ്യക്തിക്ക് ആവശ്യമാണെന്ന് ആയുർവേദം പറയുന്നു. രാത്രി 10മണി മുതൽ രാവിലെ 6മണിവരെയാണ് നല്ല സമയം.
 

ayurveda tips to lose weight

RECOMMENDED FOR YOU:

no relative items