അമിതവണ്ണം കുറയ്ക്കാം ഭക്ഷണം കഴിച്ചു തന്നെ

NewsDesk
അമിതവണ്ണം കുറയ്ക്കാം ഭക്ഷണം കഴിച്ചു തന്നെ

വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണം കുറച്ചുമാണ് മിക്കവരും വണ്ണം കുറയ്ക്കുന്നത്. എന്നാല്‍ ഒരു പരിധിയില്‍ കൂടുതല്‍ ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. പലവിധത്തിലുള്ള രോഗങ്ങള്‍ക്കും ഇത് കാരണമായേക്കും. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങളെ നമുക്കു പരിചയപ്പെടാം.

ഇഞ്ചി : ഇഞ്ചി ശരീരത്തിലെ മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്ന ഒന്നാണ്. ദിവസവും രാവിലെ ഒരു കഷ്ണം ഇഞ്ചി തേനില്‍ ചാലിച്ച് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

നാരങ്ങ: നാരങ്ങ ഏതുമാകട്ടെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫോളിക് ആസിഡ്, വൈറ്റമിന്‍ സി , പൊട്ടാസ്യം എന്നിവയ്ക്ക് പുറമെ ഫൈബറും മധുരനാരങ്ങില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ചെറുനാരങ്ങ മിക്ക അടുക്കളയിലും ഉണ്ടാകും. ഇതും വണ്ണം കുറയ്ക്കാന്‍ വളരെ നല്ലതാണ്. നാരങ്ങാജ്യൂസ് തേനും ചേര്‍ത്ത് കാലത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

കാബേജ്, ക്വാളിഫ്‌ളവര്‍, മുള്ളങ്കി,ബ്രോക്കോളി :  വൈറ്റമിന്‍ സി, പൊട്ടാസ്യം ,കാല്‍സ്യം തുടങ്ങിയവയെല്ലാം ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറികളാണിവ. ഇവയുടെ ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദഹന പ്രക്രിയ ത്വരിതപ്പെടുത്തുകയും അമിതഭാരം ഇല്ലാതാക്കുകയും ചെയ്യുന്നു.

തണ്ണിമത്തന്‍ : ധാരാളം വെള്ളം അടങ്ങിയിരിക്കുന്ന ഫലവര്‍ഗ്ഗമാണ് തണ്ണിമത്തന്‍. ഭക്ഷണത്തിനുമുമ്പ് തണ്ണിമത്തന്‍ കഴിച്ചാല്‍ അമിതമായി ആഹാരം കഴിക്കാതിരിക്കാന്‍ സഹായിക്കും.ഇത് വയര്‍ നിറഞ്ഞതുപോലെ തോന്നിക്കും.

വെള്ളരിക്ക : തണ്ണിമത്തനിലേതു പോലെ ധാരാളം വെള്ളം അടങ്ങിയിരിക്കുന്ന ഒന്നാണിത്. 
വെളുത്തുള്ളി : കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പിനെ വലിച്ചെടുക്കുന്നു.

ബീന്‍സ് : ധാരാളം നാരുകളടങ്ങിയിരിക്കുന്ന ബീന്‍സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനപ്രക്രിയയെ സുഗമമാക്കുന്നു.

മഞ്ഞള്‍ :  ശരീരഭാരം കുറയ്ക്കുന്നതില്‍ ഒരു പ്രധാന സ്ഥാനം മഞ്ഞളിനുണ്ട്. 

കാരറ്റ് : കാരറ്റ് കലോറി തീരെ കുറഞ്ഞ ഭക്ഷണമാണ്. നിത്യേന കാരറ്റ് കഴിക്കുന്നത് കൊഴുപ്പു കുറയ്ക്കുന്നതിനും അമിതഭാരം ഇല്ലാതാക്കാനും സഹായിക്കുന്നു.

Reducing overweight using foods available in home

RECOMMENDED FOR YOU: