വേദനസംഹാരി ഗുളികകളോട് ബൈ പറയാം, നാടന്‍ മാര്‍ഗ്ഗങ്ങളിലൂടെ

NewsDesk
വേദനസംഹാരി ഗുളികകളോട് ബൈ പറയാം, നാടന്‍ മാര്‍ഗ്ഗങ്ങളിലൂടെ

വ്യായാമമില്ലാത്തതും ആരോഗ്യപരമല്ലാത്ത ഭക്ഷണശീലങ്ങളുമുള്ള ഇക്കാലത്ത് വേദനസംഹാരികളും മറ്റും നമുക്കിന്ന് ഒഴിവാക്കാനാവത്തതായി മാറിയിരിക്കുന്നു. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ക്കുവരെ നമ്മള്‍ ഇന്ന് ഗുളികകളെ ആശ്രയിക്കുന്നു. എന്നാല്‍ അത് നമ്മുടെ ആരോഗ്യത്തെയും ശരീരത്തെയും എത്രത്തോളം ബാധിക്കുന്നു എന്ന് ആലോചിക്കുക പോലും ചെയ്യാറില്ല.

വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രേറ്റസ് പോലും പറഞ്ഞിരിക്കുന്നത് ആഹാരം നമുക്ക് മരുന്നാക്കാം മരുന്നു ആഹാരമാക്കുകയല്ല വേണ്ടത് എന്നാണല്ലോ..നമുക്ക് ഇവിടെ ചില അടുക്കള സാധനങ്ങളെ പരിചയപ്പെടാം , മികച്ച വേദനസംഹാരികളാണിവയെല്ലാം. ഒട്ടും ദോഷകരവുമല്ല.


മഞ്ഞള്‍ : മഞ്ഞളിന് അതിന്റെ മഞ്ഞ നിറം നല്‍കുന്നത് കുര്‍കുമിന്‍ എന്ന ഘടകമാണ്. ഇതിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഏതൊരു ആന്റി ബയോട്ടിക്കിനെയും കവച്ചു വയ്ക്കുന്നതാണ്. സന്ധി വേദനയ്ക്കും പേശീവേദനയ്ക്കും ഇത് ഉത്തമ ഔഷധമാണ്. മഞ്ഞള്‍ പാലില്‍ ചേര്‍ത്തുപയോഗിക്കാം.

ഇഞ്ചി : ഇഞ്ചിയുടെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ആര്‍ത്രൈറ്റിസ്, വയറുവേദന, നെഞ്ചുവേദന, മാസമുറ സമയത്തെ വേദന കൂടാതെ പേശീ വേദനയും ഇല്ലാതാക്കാന്‍ സഹായിക്കും. ഇഞ്ചി നീരായോ അത് വേദനയുള്ള ഭാഗത്ത് നേരിട്ടോ ഉപയോഗിക്കാം.
 

കര്‍പ്പൂര തുളസി : കര്‍പ്പൂര തുളസി ആയുര്‍വേദപരമായി വളരെയധികം ഗുണങ്ങള്‍ നിറഞ്ഞതാണ്. പേശീവേദന, പല്ലുവേദന,തലവേദന തുടങ്ങിയവയെല്ലാം ശമിപ്പിക്കാന്‍ ഇതിന് സാധിക്കൂം. ദഹനം എളുപ്പ്ത്തിലാക്കുന്നതിനാല്‍ ഇത് വയറിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഉപകരിക്കും. ഓര്‍മ്മ ശക്തിക്കും ഇത് നല്ല ഒരു ഔഷധമാണ്.
 

ഉപ്പ് : 10 മുതല്‍ 15 വരെ സ്പൂണ്‍ ഉപ്പ് ഏകദേശം ഒരു കപ്പ് ഉപ്പ് നമ്മള്‍ കുളിക്കുന്ന വെള്ളത്തില്‍ ഇട്ട് 15 മിനിറ്റ് നേരം അതില്‍ കിടന്നാല്‍ വേദന കുറയും. നമ്മുടെ ശരീരത്തെ ഡീഹൈഡ്രേറ്റ് ചെയ്ത് ഉപ്പ വെള്ളം വേദന ഇല്ലാതാക്കും. ചതവ് പറ്റിയാല്‍ ആ സ്ഥലത്ത് ഉപ്പ് വെള്ളത്തില്‍ ഇറക്കി വയ്ക്കുകയോ ഉപ്പ് തുണി നനച്ചിടുകയോ ചെയ്യാം. വേദന കുറയും.
സോയ: ആര്‍ത്രൈറ്റിസ് മുഖേനയുള്ള വേദന കുറയ്ക്കാന്‍ സോയ പ്രോട്ടീന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സോയയില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്‌ലാവന്‍സ് ആന്‌റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നിറഞ്ഞവയാണ്.

തൈര് :  തൈരും വേദനയും പോളയിടുന്നതുമൊക്കെ ഇല്ലാതാക്കാന്‍ നല്ലതാണ്. വയറിന്റെ പ്രശ്‌നങ്ങള്‍ക്കും തൈര് നല്ലതാണ്. ഇതിലെ ബാക്ടീരിയകള്‍ ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കുന്നു.

ചുവന്ന മുളക് : വേദന ഇല്ലാതാക്കാനുള്ള മിക്ക ക്രീമുകളിലും ഇത് അടങ്ങിയിരിക്കുന്നു. ഇതിലെ capsaicin വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.

ടാര്‍ട്ട് ചെറി : ടാര്‍ട്ട് ചെറീസ് മികച്ച വേദനസംഹാരിയാണെന്ന് അധികം പേര്‍ക്കും അറിയില്ല. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്തോസയാനിന്‍സ് എന്ന് ആന്റി ഓക്‌സിഡന്റുകള്‍ വേദന ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Natural pain killers from our kitchen

RECOMMENDED FOR YOU: