ആരോഗ്യവും അഴകുമുള്ള മുടിക്ക്

NewsDesk
 ആരോഗ്യവും അഴകുമുള്ള മുടിക്ക്

മുടി വളരാന്‍ ഉപയോഗിക്കാവുന്ന എണ്ണകള്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാം. അതിനായി നമ്മുടെ ചുറ്റുവട്ടത്ത് ലഭിക്കുന്ന വസ്തുക്കള്‍ തന്നെ ഉപയോഗിച്ചാല്‍ മതിയാകും. ചില എണ്ണകള്‍ എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

  • കയ്യോന്നിയില ഇടിച്ചു പിഴിഞ്ഞ നീര് കാല്‍ കപ്പെടുത്ത്് നാലിരട്ടി വെളിച്ചെണ്ണയില്‍ കാച്ചിയെടുക്കുക. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം.മുടി കൊഴിച്ചില്‍ തടഞ്ഞ്, മുടി തഴച്ചു വളരാന്‍ ഈ എണ്ണ സഹായിക്കും
  • കറിവേപ്പില, ചെമ്പരത്തിയില, ചെമ്പരത്തി പൂവിന്റെ ഇതള്‍ ഇവയെല്ലാം അരച്ചെടുത്ത് നാലിരട്ടി വെളിച്ചെണ്ണയില്‍ കാച്ചുക. ഇതു ദിവസവും തലയില്‍ തേച്ചു കുളിക്കാം. മുടിക്ക് ന്ല്ല കറുപ്പ് നിറം നല്‍കാന്‍ ഇതിന് കഴിയും.
  • കറ്റാര്‍ വാഴയുടെ നീരെടുത്ത് നാലിരട്ടി എണ്ണയില്‍ കാച്ചുക. ഇ്ത് ജലദോഷം പോലുള്ള രേഗങ്ങളെ അകറ്റി നിര്‍ത്തും.
  • തുളസിയിലയിട്ട് കാച്ചിയെടുക്കുന്ന എണ്ണ ജലദോഷത്തെ പ്രതിരോധിക്കാനും, പേനിനെ ഇല്ലാതാക്കാനും സഹായിക്കും. ഇതോടൊപ്പം മുടി വളരാനും സഹായിക്കും.
  • മൈലാഞ്ചി, കയ്യോന്നി, ചിറ്റമൃത്, ഇവ സമമെടുത്ത് ഉണക്കിപൊടിച്ച് എണ്ണയില്‍ ചേര്‍ത്ത് കാച്ചിയെടുക്കുക.മുടി കൊഴിച്ചാല്‍ തടയാന്‍ സഹായിക്കും.
  • ചെമ്പരത്തി (നാടന്‍ ചെമ്പരത്തി) ഇട്ട് കാച്ചിയ എണ്ണയും മുടി വളരാന്‍ ഉത്തമമാണ്.
  • മുടി സംരക്ഷണത്തിനായി അംബികാപിള്ളയുടെ നിര്‍ദ്ദേശങ്ങള്‍
    പ്രമേഹം മുതല്‍ വിവാഹ മോചനം വരെ, സെക്‌സ് മുതല്‍ പൊണ്ണത്തടി വരെ... ശ്രദ്ധിക്കൂ, 
How to prepare hair oils at home, using natural things

RECOMMENDED FOR YOU: