എന്തുകൊണ്ട് മുട്ട ഒരു പോഷകാഹാരമാകുന്നു

NewsDesk
എന്തുകൊണ്ട് മുട്ട ഒരു പോഷകാഹാരമാകുന്നു

മുട്ട പൊതുവെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ്. എന്നാല്‍ പല കാര്യങ്ങളും മുട്ടയെ നോണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണ്. മാംസാഹാരം കഴിക്കുന്നവരെയാണ് നോണ്‍ വെജിറ്റേറിയന്‍സ് എന്നു പറയുന്നതെങ്കില്‍ മുട്ട ഒരു വെജിറ്റേറിയന്‍ ഫുഡ് ആണ്. കാരണം ഇതില്‍ ജീവനോ മാംസമോ ഇല്ല.
മുട്ട കോഴിയില്‍ നിന്നുമാണ് ലഭിക്കുന്നത് എന്നാല്‍ മുട്ടയ്ക്ക് വേണ്ടി കോഴിയെ കൊല്ലുന്നില്ല. മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ വസ്തുക്കളും നോണ്‍ വെജിറ്റേറിയന്‍ അല്ല എന്നതുപോലെ മുട്ടയെയും വെജിറ്റേറിയന്‍ വിഭാഗത്തില്‍ പെടുത്താം.


മുട്ടയിലെ ന്യൂട്രീഷ്യന്‍ 

മുട്ട,നിത്യേന ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഉയര്‍ന്ന ന്യൂട്രീഷ്യന്‍ ഉള്ള വിഭവമാണ്. എളുപ്പം തയ്യാറാക്കാവുന്നതും രുചികരവുമാണിത്. 

മുട്ടയില്‍ ഗുണകരമായ പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു. 53ഗ്രാം വരുന്ന ഒരു വലിയ മുട്ടയില്‍ 6ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് മാത്രമല്ല മുട്ടയെ കംപ്ലീറ്റ് ഫുഡ് എന്ന് പറയുന്നത്. നമ്മൂടെ ശരീരത്തിനാവശ്യമായ എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍ ബാലന്‍സ്ഡ് ലെവലില്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു.

എസ്സന്‍ഷ്യല്‍ അമിനോ ആസിഡുകള്‍ എന്നാല്‍ നമുക്ക് ഭക്ഷണത്തിലൂടെ ലഭിക്കേണ്ടവയാണ്.നമ്മുടെ ശരീരം സ്വയം ഇവ തയ്യാറാക്കുന്നില്ല. പ്രോട്ടീന്‍ നിര്‍മ്മാണത്തിനാവശ്യമായവയാണ് അമിനോ ആസിഡുകള്‍. ശരീരകോശങ്ങളും അവയവങ്ങളുമൊക്കെ ഉണ്ടാക്കാന്‍ ഇതാവശ്യമാണ്. 

പ്രോട്ടീന്‍ കൂടാതെ മുട്ടയില്‍ ധാരാളം വിറ്റാമിനുകള്‍,മിനറല്‍സ്, എന്നിവയും അടങ്ങിയിരിക്കുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ അമ്പതു വയസ്സിനുശേഷം പ്രത്യക്ഷപ്പെടുന്ന അന്ധതയ്ക്ക് കാരണമാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ റിസ്‌ക് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.


മുട്ടയെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍

കുറെ നാളുകളായുള്ള മെലിഞ്ഞ ശരീരപ്രകൃതിക്കും കൊഴുപ്പ് കുറയ്ക്കാനുമുള്ള പ്രചരണങ്ങള്‍ പല ന്യൂട്രീഷ്യസ് ഫുഡുകളെയും പോലെ മുട്ടയെയും ഒഴിവാക്കാന്‍ പ്രചരണമുണ്ടായിട്ടുണ്ട്. രക്തത്തിലെ കൊളസ്‌ട്രോള്‍ പല കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ നാച്ചുറലി കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് അത്യാവശ്യമാണ്. 

എന്നാല്‍ ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ എന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ ബാധിക്കുകയില്ല എന്നതാണ് സത്യം. നമ്മുടെ ശരീരം ആരോഗ്യപ്രദമായി നിലനിര്‍ത്താനവശ്യമായ കൊളസ്‌ട്രോള്‍ കരള്‍ ഉല്പാദിപ്പിക്കുന്നുണ്ട് എന്നതിനാലാണിത്.കൊളസ്‌ട്രോള്‍ വിറ്റാമിന്‍ ഡി, ചില ഹോര്‍മോണുകള്‍ ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ തുടങ്ങിയവയുടെ ഉല്പാദനത്തിന് ആവശ്യമാണ്. നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും കോശങ്ങള്‍ക്കുമെല്ലാം ഇതാവശ്യമാണ്.

മുട്ടകള്‍ പലതരം

വിപണിയില്‍ പലതരത്തിലുള്ള മുട്ടകളും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് പലതരത്തിലുള്ള മുട്ടകള്‍ ലഭ്യമാക്കാനായി കര്‍ഷകര്‍ പല രീതികളും അവ ഉണ്ടാക്കാനായി പ്രയോഗിക്കുന്നു. ആത്യന്തികമായി പറഞ്ഞാല്‍ എല്ലാതരം മുട്ടകളും പോഷകപ്രദമാണ്.

കോഴികള്‍ക്ക് നല്‍കുന്ന ആഹാരത്തിലാണ് പ്രധാന വ്യത്യാസം. ഭക്ഷണത്തിലുള്ള വ്യത്യാസവും അവ നല്‍കുന്ന രീതികളുമാണ് മുട്ടയിലെ പോഷകഗുണത്തില്‍ വ്യത്യാസം വരുത്തുന്നത്.

Eggs are nutritionally a complete food

RECOMMENDED FOR YOU: