അത്താഴം കഴിക്കാൻ വൈകരുതേ; സമയം തെറ്റി കഴിക്കുന്ന ഭക്ഷണം ആരോ​ഗ്യത്തിന് ഹാനികരം

NewsDesk
അത്താഴം കഴിക്കാൻ വൈകരുതേ; സമയം തെറ്റി കഴിക്കുന്ന ഭക്ഷണം ആരോ​ഗ്യത്തിന് ഹാനികരം

ഇന്നത്തെ മനുഷ്യർക്ക് ഒന്നിലും സമയമില്ലെന്ന്  വേണം പറയാൻ. അതിനാൽ തന്നെ ഏറെ  വൈകി മാത്രം എന്നും ഭക്ഷണം കഴിച്ചാൽ  അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു.   ഓരോ തവണയും ഭക്ഷണ ശേഷം കൃത്യമായ ദഹനം  നടത്താനുള്ള സമയം നമ്മുടെ പാവം   ശരീരത്തിന് ആവശ്യമാണെന്ന് നമ്മൾ മറക്കരുത്.. 

  വാരിവലിച്ച് വെജോ , നോൺവെജോ  ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ പോയി  കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരിയായ രീതിയില്‍  ശരീരത്തിൽ നടക്കാതിരിക്കുകയും അത് മൂലം അതി കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.

നിങ്ങൾ ഏറെ  രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഒരിക്കലും നമ്മുടെ ശരീരത്തിൽ  ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും  അത് മൂലം ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും കൂടാതെ ഇത്, അമിതവണ്ണത്തിനെ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ കൃത്യമായി തെളിയിച്ചിട്ടുണ്ട്.

അതിനാൽ അത്താഴമെപ്പോഴും അരവയറാകുന്നതാണ് ഉത്തമം, അതും പരമാവധി നേരത്തെ , ചിട്ടയായ ജീവിത രീതി കൊണ്ട് മാറ്റി നിർത്താൻ കഴിയുന്നത് അനേകം  രോ​ഗങ്ങളെയാണ്.

Eat your dinner at ontime

RECOMMENDED FOR YOU: