ജലദോഷം മാറ്റാന്‍ പത്ത്മിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന നാട്ടുമരുന്നുകള്‍

NewsDesk
ജലദോഷം മാറ്റാന്‍ പത്ത്മിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന നാട്ടുമരുന്നുകള്‍

തണുപ്പുകാലം എത്തി, അസുഖങ്ങളും ഒന്നിനു പിറകെ ഒന്നായി എത്തിതുടങ്ങി. വീട്ടില്‍ തന്നെ എളുപ്പം തയ്യാറാക്കിയെടുക്കാവുന്ന ചില നാട്ടുമരുന്നുകള്‍ പരിചയപ്പെടാം.

ജലദോഷത്തെ ചെറുക്കാന്‍ അടുക്കളയില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ധാരാളം മതിയാകും. ഇഞ്ചി, കറുവാപ്പട്ട, തക്കോലം, തേന്‍, ആപ്പിള്‍ സിഡര്‍ വിനഗര്‍, ചെറുനാരങ്ങ, വെള്ളം എന്നിവ ഉപയോഗിക്കാം.

എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

ചെറിയ കഷ്ണം ഇഞ്ചിയെടുത്ത് നന്നായി കഴുകി തോലോടുകൂടി ചതച്ചെടുക്കുക. 4 കപ്പ് വെള്ളമെടുത്ത് അതിലേക്ക് ഇഞ്ചി, 2 കഷ്ണം കറുവാപ്പട്ട, 2 തക്കോലം, എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. പത്ത് മിനിറ്റ് തണുക്കാനായി മാറ്റി വയ്ക്കാം. ഈ വെള്ളം ഒരു കപ്പിലേക്ക് അരിച്ചെടുത്ത് 2ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനഗര്‍ പകുതി നാരങ്ങയുടെ നീര് എന്നിവ ചേര്‍ക്കുക.

ചൂടോടെ തന്നെയോ തണുപ്പിച്ചോ ഈ മിശ്രിതം കഴിക്കാം. ഇഞ്ചിയും കറുവാപ്പട്ടയും പ്രതിരോധശക്തി കൂട്ടുമ്പോള്‍ തേനും തക്കോലവും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.

രണ്ടുദിവസം വരെ ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഏറ്റവും നല്ലത് ഓരോ പ്രാവശ്യവും ഫ്രഷായത് ഉണ്ടാക്കിയെടുക്കുന്നതാണ്.

Easy home remedies for common cold

RECOMMENDED FOR YOU: