തടി കുറയ്ക്കാനും പ്രമേഹത്തിനും കയ്പ്പക്ക ജ്യൂസ് അത്യുത്തമം

NewsDesk
തടി കുറയ്ക്കാനും പ്രമേഹത്തിനും കയ്പ്പക്ക ജ്യൂസ് അത്യുത്തമം

കയ്പ്പുള്ളതുകൊണ്ട് കയ്പ്പക്ക(പാവക്ക) പലരും ഉപയോഗിക്കാറില്ല.എന്നാല്‍ അതിന്റെ ഔഷധം ഗുണം അറിഞ്ഞാല്‍ താനെ ഉപയോഗിച്ചു പോകും. നമ്മള്‍ മലയാളികളാണ് കയ്പ്പയുടെ പ്രത്യേകതകള്‍ ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ പല ചികിത്സകള്‍ക്കും നമ്മള്‍ കയ്പ്പ ഉപയോഗിക്കാറുണ്ട്.

പ്രമേഹത്തിന് ലഭ്യമായതില്‍ വെച്ചേറ്റവും നല്ല പ്രകൃതിപരമായ മരുന്നാണ് കയ്പ്പ എന്നു പറയുമ്പോള്‍ അതിന്റെ പ്രാധാന്യം മനസ്സിലാകുമല്ലോ? എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് കൈപ്പ് ജ്യൂസ് കുടിച്ചാല്‍ പ്രമേഹം പമ്പകടക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഭാരം കുറയ്ക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഹൈ കൊളസ്‌ട്രോളിനും കൈപ്പക്ക ജ്യൂസ് നല്ല മരുന്നാണ്.

പ്രമേഹരോഗിയായ ഒരാള്‍ക്ക് പ്രതിദിനം 50-100എംഎല്‍ വരെ ജ്യൂസ് കഴിയ്ക്കാം. എങ്ങനെയാണ് ജ്യൂസ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

  1. ഒന്നോ രണ്ടോ കയ്പ്പക്ക
  2.  നാരങ്ങ(പകുതി)
  3.  കാല്‍ ടീസ്പൂണ്‍ മഞ്ഞപ്പൊടി
  4.  ഉപ്പ് ഒരു നുള്ള്


ആദ്യം കൈപ്പക്ക നന്നായി കഴുക. എന്നിട്ട് അതിന്റെ തോല് ചെത്തിയെടുക്കുക. പിന്നീട് അതിന്റെ ഉള്ളില്‍ നിന്നു കുരുവും മറ്റും പോക്കുക. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ ഉപ്പിട്ട് ഒരു പത്ത് മിനിറ്റ് വെച്ചേക്കുക. അതിനുശേഷം ചെറിയ കഷണങ്ങളായി അറിഞ്ഞ് ജ്യൂസറിലിടുക. ഗ്ലാസ്സിലേക്ക് ഒഴിച്ച് മഞ്ഞളും ലെമനും ഇത്തിരി ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യമുള്ളവര്‍ക്ക് കുരുമുളക്, ഇഞ്ചി എന്നിവയും ആഡ് ചെയ്യാവുന്നതാണ്.

Bitter gourd juice for weight loss and reducing blood pressure

RECOMMENDED FOR YOU: