കുടി വെള്ളം ചെമ്പ് പാത്രത്തില്‍ സൂക്ഷിക്കാം... 5 ഗുണങ്ങള്‍

NewsDesk
കുടി വെള്ളം ചെമ്പ് പാത്രത്തില്‍ സൂക്ഷിക്കാം... 5 ഗുണങ്ങള്‍

കാലങ്ങള്‍ക്ക് മുമ്പ് ടെക്‌നോളജി ഇത്രയൊന്നും വികസിച്ചിട്ടിരുന്നില്ലാത്ത കാലത്ത് വാട്ടര്‍ പ്യൂരിഫയറുകളോ വാട്ടര്‍ ഹീറ്ററുകളോ ഉണ്ടായിരുന്നില്ല. പഴയ രീതി വെള്ളം ചൂടാക്കി അരിച്ച് സൂക്ഷിക്കുകയായിരുന്നു. വളര്‍ന്നതിനനുസരിച്ച് നമ്മള്‍ പഴയ മാര്‍ഗ്ഗം പതിയെ മറക്കുകയായിരുന്നു. ന്യൂട്രീഷ്യനിസ്റ്റുകളുടെ അഭിപ്രായത്തില്‍ ചെമ്പുപാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിക്കുന്നതാണ് നല്ലത്.

എന്തുകൊണ്ട് ചെമ്പ് പാത്രത്തിലെ വെള്ളം നല്ലതാകുന്നു

കോപ്പര്‍ ഒരു മൈക്രോ ന്യൂട്രിയന്റ് ആണ്, ശരീരത്തിന്റെ ന്യൂട്രീഷന്‍, മിനറല്‍ ആവശ്യങ്ങളെ ഇത് പൂര്‍ത്തീകരിക്കുന്നു. കോപ്പര്‍ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പ്രതിരോധ വ്യവസ്ഥയ്ക്കും ദഹനത്തിനും നല്ലതാണ്. കൂടാതെ ഇത് ക്യാന്‍സര്‍ റിസ്‌ക് കുറയ്ക്കുകയും ചെയ്യും. കോപ്പറില്‍ സൂക്ഷിക്കുന്ന വെള്ളം ആല്‍ക്കലൈന്‍ സ്വഭാവമുള്ളതായി തീരുന്നു. ഇത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരം ടോക്‌സിക് ആവുകയും കൂടാതെ സ്‌ട്രെച്ച് ശരീരത്തിന്റെ പിഎച്ച് അസിഡിക് ആക്കുകയും ചെയ്യുന്നു. അസിഡിക് പിഎച്ച് ഇല്ലാതാക്കാന്‍ ആല്‍ക്കലൈന്‍ ഫുഡ് കഴിക്കണം. ന്യൂട്രീഷ്യനിസ്റ്റ് കവിത ദേവ്ഗന്‍ പറഞ്ഞ കാര്യമാണിത്. രാത്രി മുഴുവന്‍ കോപ്പര്‍ പാത്രത്തില്‍ വെള്ളം സൂക്ഷിച്ച് വച്ച് രാവിലെ കുടിക്കുന്നത് നല്ലതാണ്.

മാക്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററിലെ കണ്‍സള്‍ട്ടന്റ്, ന്യൂട്രീഷ്യനിസ്റ്റ് മഞ്ജരി ചന്ദ്രയും ഇക്കാര്യത്തോട് യോജിക്കുന്നു. വെള്ളം സുക്ഷിക്കുന്നത് നല്ലതാണ്,എന്നാല്‍ മറ്റ് ഭക്ഷ്യവസ്തുക്കള്‍ അരുത്. കോപ്പര്‍ പാത്രത്തില്‍ മറ്റു ഭക്ഷണവസ്തുക്കള്‍ സൂക്ഷിക്കുമ്പോള്‍ ഉപ്പ്, തക്കാളി, നാരങ്ങ എന്നിവ മൊത്തം വസ്തുക്കളും അസിഡിക് ആവാന്‍ സാധ്യതയുണ്ട്, ഇത് അനാരോഗ്യകരമാണ്. എന്നാല്‍, ന്യൂട്രല്‍ പിഎച്ച് ബാലന്‍സ് ഉള്ള ഭക്ഷണം, വേവിച്ച ചോറ്, ദാല്‍ എന്നിവ, പുഴുങ്ങിയ പച്ചക്കറികള്‍ ഇവയെല്ലാം സൂക്ഷിക്കാവുന്നതാണ്. കോപ്പര്‍ ചൂടിന്റെ നല്ല കണ്ടക്ടര്‍ ആയതിനാല്‍ കോപ്പര്‍ പാത്രം പാചകത്തിന് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ മറ്റു മെറ്റലിന്റെ ഒരു ലൈനിംഗ് പാചകത്തിനുപയോഗിക്കുന്ന പാത്രത്തില്‍ നല്ലതാണ്, വളരെ വേഗം ചൂട് ട്രാന്‍സ്ഫര്‍ ചെയ്യാതിരിക്കാന്‍ ഉപകരിക്കും.

അഞ്ച് മികച്ച നേട്ടങ്ങള്‍ 

  1. പ്രതിരോധ ശക്തി കൂട്ടുന്നു - പ്രതിരോധ ശക്തി കുറഞ്ഞതുമൂലം ഇടക്കിടെ അസുഖം വരുന്ന വ്യക്തികള്‍ക്ക് ചെമ്പ് ഗുണകരമാവും.
  2. ചെമ്പ് ആന്റി ക്യാന്‍സര്‍ ഏജന്റ് ആണ് -  എല്ലാതരത്തിലുമുള്ള ക്യാന്‍സര്‍ റിസ്‌കും കുറയ്ക്കുന്ന നല്ല ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ ടോക്‌സിക് ലോഡ് കുറയ്ക്കുന്നു.
  3. പൊതുവേ കാണുന്ന ബാക്ടീരിയകളായ ഇകോളി, സാല്‍മൊനെല്ല എന്നിവയെ നശിപ്പിക്കുന്നു.
  4. ആഹാരത്തിലൂടെയുള്ള ഇന്‍ഫക്ഷനുകളെ ഇല്ലാതാക്കുന്നു. ബാക്ടീരിയകളെ പെരുകാന്‍ അനുവദിക്കുകയില്ല. 
  5. ആയുര്‍വേദ പ്രകാരം ദോഷങ്ങള്‍(ശാരീരികവും മാനസികവുമായ) അകറ്റാന്‍ ചെമ്പ് പാത്രങ്ങള്‍ ഉപയോഗീക്കും. അസിഡിറ്റി, നെഞ്ചെരിച്ചില്‍, ദഹനക്കേട്, ഫെല്‍ഗം, കഫക്കെട്ട്, മൂകസ് തുടങ്ങിയ.
     
Benefits of storing drinking water in copper vessel

Viral News

...
...
...

RECOMMENDED FOR YOU:

no relative items

Connect With Us

EXPLORE MORE