നാരാങ്ങാവെള്ളം രാവിലെ കഴിച്ചാല്‍

NewsDesk
നാരാങ്ങാവെള്ളം രാവിലെ കഴിച്ചാല്‍

ഒരു മനുഷ്യന് ആഹാരമില്ലാതെ ഒരാഴ്ച വരെ ജീവിക്കാനാവും എന്നാല്‍ വെള്ളമില്ലാതെ മൂന്നു ദിവസത്തില്‍ കൂടുതല്‍ സാധ്യമല്ല.

എന്നാല്‍ പലപ്പോഴും പലരും വെള്ളത്തേക്കാള്‍ ഭക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. വെള്ളം ജീവന്‍ നിലനിര്‍ത്താനുള്ള ഒരു വസ്തു മാത്രമല്ല, കോശങ്ങള്‍,ടിഷ്യൂകള്‍, അവയവങ്ങള്‍ എന്നിവയ്‌ക്കെല്ലാം ശരിയായി പ്രവര്‍ത്തിക്കാന്‍ വെള്ളം കൂടിയെ തീരൂ.

വിയര്‍പ്പ്, ദഹനം, ശ്വസനം എന്നിവയിലൂടെയെല്ലാം നമ്മുടെ ശരീരത്തില്‍ നിന്നും വെള്ളം നഷ്ടപ്പെടുന്നുണ്ട്. ആയതിനാല്‍ തന്നെ നമുക്ക് ശരീരം ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്തേണ്ടതിന്റെ ആവശ്യവും ഏറുന്നു. വെള്ളം കുടിക്കുന്നതിലൂടെയും വെള്ളത്തിന്റെ രൂപത്തിലുള്ള ഭക്ഷണത്തിലൂടെയും ഇത് സാധിക്കും.

എന്നാല്‍ വെള്ളം മാത്രം എല്ലായ്‌പ്പോഴും ഉപകാരമാകുകയില്ല. നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന, വെള്ളത്തോടൊപ്പം ഉപയോഗിക്കാവുന്ന പല വസ്തുക്കളും പ്രകൃതിയില്‍ തന്നെ ലഭ്യമാണ്. രാവിലെ വെറും വയറ്റില്‍ നാരങ്ങാവെള്ളം ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗൂണങ്ങള്‍ നോക്കാം.

ദഹനം : നാരങ്ങാനീര് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത്, നമ്മുടെ ശരീരത്തിലെ വിഷവസ്തുക്കള്‍ ശരീരത്തില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ സഹായിക്കുന്നു. കൂടാതെ ദഹനക്കേട്, നെഞ്ചെരിച്ചില്‍, ശരീരം ചീറ്റിക്കുന്നത് വരെ തടയാന്‍ ഇത് സഹായിക്കും. ശോധന എളുപ്പത്തിലാക്കാനും വെറും വയറ്റില്‍ നാരങ്ങാവെള്ളം കഴിക്കുന്നത് സഹായിക്കും.

പ്രതിരോധം : നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ആയതിനാല്‍ നാരങ്ങാവെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ശക്തമാക്കാനും, ആവശ്യമില്ലാത്ത ബാക്ടീരിയകളുടെ പ്രവര്‍ത്തനം നിരുത്സാഹപ്പെടുത്താനും സഹായിക്കുന്നു. ഇതു കൂടാതെ നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ് ബാലന്‍സ് ചെയ്ത് നിര്‍ത്താനും ഇതിന് കഴിയും.

ഊര്‍ജ്ജം : നാരങ്ങാവെള്ളം ശരീരത്തിലെ പഞ്ചസാരയുടെ അളവ് തുലനം ചെയ്യാന്‍ സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ എനര്‍ജി ലെവല്‍ പെട്ടെന്ന് തന്നെ കൂടാന്‍ സഹായിക്കുന്നു. തലച്ചോറിനെ ഉന്മേഷത്തോടെ ഇരിക്കാനും നാരങ്ങാവെള്ളം സഹായിക്കുന്നു.

വണ്ണം കുറയ്ക്കുക : നാരങ്ങാവെള്ളം അമിതവണ്ണം ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. രാവിലത്തെ ഡയറ്റിന്റെ ഭാഗമാക്കുകയോ നിത്യവും നാരങ്ങാവെള്ളം ഒരു ശീലമാക്കുകയോ ചെയ്യുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. നാരങ്ങാവെള്ളം വയറുനിറഞ്ഞിരിക്കുന്ന ഫീല്‍ ഉണ്ടാക്കുമെന്നതിനാല്‍ തന്നെ ഇടക്കിടെ ഉള്ള ഭക്ഷണശീലവും ഒഴിവാക്കാനാവും.

ആന്റി ബാക്ടീരിയല്‍ - ആന്റി വൈറല്‍ :  പ്രകത്യാലുള്ള ആന്റി ഓക്‌സിഡന്റ്‌സ് ആയ ഫ്‌ലവനോയ്ഡ്‌സ് നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗൂണങ്ങള്‍ നല്‍കുന്നതും ഇവയാണ്. ഒട്ടേറെ ചെറിയ അസുഖങ്ങള്‍ക്ക് പരിഹാരമായും നാരങ്ങാവെള്ളം ഉപയോഗിക്കാം.

ബ്രയിന്‍ പവര്‍ :  നാരങ്ങയില്‍ ധാരാളമായി പൊട്ടാസ്യവും മാംഗനീസും അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെയും നാഡികളുടെയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന മിനറലുകളാണിവ. അതുകൊണ്ട് തന്നെ രാവിലെതന്നെ നാരങ്ങാവെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തെയും മനസ്സിനെയും ഉന്മേഷമുള്ളതാക്കുന്നു.നമ്മുടെ സ്ട്രസ് ലെവല്‍ നിയന്ത്രിക്കാനും ഇത് ഉത്തമമാണ്.

ക്യാന്‍സര്‍ : നാരങ്ങയുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനും സഹായിക്കുന്നു. 

നാരങ്ങ ഇട്ടുവെച്ച വെള്ളം നാരങ്ങാനീരു ചേര്‍ത്ത വെള്ളത്തേക്കാള്‍ ഗൂണകരമാണ്. ഒരു നാരങ്ങയുടെ നീരില്‍ അരടീസ്പൂണ്‍ തേനും ചേര്‍ത്ത് ഉ ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ കലക്കി ഉപയോഗിക്കാം .കൂടെ ആപ്പിള്‍ സിഡാര്‍ വിനഗറും ഉപയോഗിക്കാവുന്നതാണ്. 

Benefits of drinking warm lemon water with honey at morning

RECOMMENDED FOR YOU: