മികച്ച ഹെയര്‍സ്‌റ്റൈല്‍ എങ്ങനെ തിരഞ്ഞെടുക്കാം - അംബിക പിള്ളയുടെ നിര്‍ദ്ദേശങ്ങള്‍

NewsDesk
മികച്ച ഹെയര്‍സ്‌റ്റൈല്‍ എങ്ങനെ തിരഞ്ഞെടുക്കാം - അംബിക പിള്ളയുടെ നിര്‍ദ്ദേശങ്ങള്‍

ഹെയര്‍സ്‌റ്റൈല്‍ തിരഞ്ഞെടുക്കേണ്ടതും മുടിയുടെ സ്വഭാവം, നീളം, മുഖത്തിന്റെ ആകൃതി, പങ്കെടുക്കുന്ന പരിപാടി, ശരീരപ്രകൃതി എന്നിവയ്്‌ക്കെല്ലാം അനുസരിച്ച് വ്യത്യസ്തമാകാം. ഓരോരുത്തരുടേയും മുടിയുടെ സ്വഭാവം വ്യത്യസ്തമായിരിക്കും. ചിലരുടേത് കൂടുതല്‍ എണ്ണമയമുള്ള മുടിയാകുമ്പോള്‍ ചിലരുടേത് പാറിപറന്നതാവും. 

മുടി എല്ലാ ദിവസവും ഷാംപൂ ചെയ്യണമെന്നില്ല, ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഷാംപൂ ചെയ്യാം. ഷാംപൂ ചെയ്തുകഴിഞ്ഞാല്‍ മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കണം. ഓയില്‍ മുടിയില്‍ തേച്ചുകഴിഞ്ഞ് തോര്‍ത്തെടുത്ത് ചൂടുവെള്ളത്തില്‍ മുക്കിയ ശേഷം തലയില്‍ കെട്ടി വയ്ക്കുന്നത് വളരെ നല്ലതാണ്. ഓയില്‍ ചെയ്യുന്നതിന്റെ ഗുണം പൂര്‍ണ്ണമായും ലഭിക്കാന്‍ ഇത് സഹായിക്കും.

ഓരോരുത്തരുടേയും മുഖത്തിന്റെ ആകൃതിക്കൊപ്പം അവര്‍ ധരിക്കുന്ന വസ്ത്രം കൂടി കണക്കിലെടുക്കണം ഹെയര്‍സ്‌റ്റൈല്‍ തിരഞ്ഞെടുക്കുമ്പോള്‍.വസ്ത്രം, മുടിയുടെ തിക്‌നസ് എന്നിവയെല്ലാം നോക്കാം. നീളവും തിക്‌നസും കൂടുതലുള്ള മുടിയാണെങ്കില്‍ നീളം കുറയ്ക്കാതെ തന്നെ വശങ്ങളിലെ അല്പം മുടിയെടുത്ത് മുഖത്തിന്റെ ആകൃതിയില്‍ ലെയര്‍ ചെയ്തിടുന്നത് കൂടുതല്‍ ഭംഗി നല്‍കും.ബാക്കി മുടി അറ്റം മാത്രം ഷേപ്പ് ചെയ്ത് നിലനിര്‍ത്താം.

വട്ടമുഖക്കാര്‍ക്കും ഓവല്‍ ഷേപ്പില്‍ മുഖമുള്ളവര്‍ക്കുമാണ് സൈഡ് ലെയര്‍ ഇണങ്ങുക. ചതുരാകൃതിയിലുള്ള അല്ലെങ്കില്‍ ത്രികോണാകൃതിയിലുള്ള മുഖമുള്ളവര്‍ക്കാണ് ഷോട്ട കട്ട് യോജിക്കുക.നീളന്‍ മുഖക്കാര്‍ക്ക് കവിളിന്റെ നീളത്തിനനുസരിച്ച് മുടി വെട്ടി കേള്‍ ചെയ്തിടാം.നെറ്റിത്തടം കൂടുതല്‍ ഉള്ളവര്‍ക്ക് നെറ്റിയിലേക്ക് അല്പം മുടി വെട്ടിയിടാം.

കട്ടി കുറഞ്ഞമുടിയുള്ളവര്‍ക്ക് മുടിക്കിടയില്‍ എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിക്കാം.

മുഖത്തിന്റെ ആകൃതി എങ്ങനെ കണ്ടുപിടിക്കാം.

മുഖത്തിന്റെ ആകൃതി കണ്ടുപിടിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. ആറ് ആകൃതികളാണ് പ്രധാനമായും ഉള്ളത്. 

ആകൃതി കണ്ടുപിടിക്കാനായി ആദ്യം നമ്മുടെ മുടി പുറകിലേക്ക് വലിച്ച് കെട്ടുക, പോണിടെയില്‍ ആയാലും മതി. എന്നിട്ട് കണ്ണാടിയില്‍ കാണുന്ന മുഖം ശ്രദ്ധിക്കുക. 

  1. ഓവല്‍ : നെറ്റി താടിയേക്കാള്‍ അല്പം വലുതായിരിക്കും. മുഖത്തിന്റെ നീളം വീതിയേക്കാള്‍ ഒന്നരമടങ്ങ് അധികവുമാവും.
  2. റൗണ്ട് : കവിള്‍ വൃത്താകൃതിയിലും മുഖത്തിന്റെ നീളവും വീതിയും തുല്യവുമാവും ഇത്തരക്കാര്‍ക്ക.
  3. ഒബ്ലോംഗ്(ദീര്‍ഘചതുരം) : ചെറിയ താടിയാവും ഈ ആകൃതിയില്‍. പലപ്പോഴും ഓവല്‍ മുഖമാണെന്ന് തെറ്റദ്ധരിക്കപ്പെട്ടേക്കാം. ഓവല്‍ പോലെ വിസ്താരമില്ലാത്ത നീളമുള്ള ആകൃതിയാണിത്.
  4. ചതുരം : നെറ്റിയും താടിയും ഒരേ വീതിയായിരിക്കും.
  5. ഹൃദയാകൃതി : വീതിയുള്ള നെറ്റിയും കവിളും ഇടുങ്ങിയ താടിയും ആയിരി്ക്കും.
  6. ഡയമണ്ട് : ഇടുങ്ങിയ നെറ്റി, കവിള്‍. ഇവരില്‍ കവിള്‍ വീതിയേറിയതാവും.


കണ്ണാടിക്കുമുമ്പില്‍ നിന്നും അതില്‍ കാണുന്ന പ്രതിബിംബം വരയ്ക്കാന്‍ ശ്രമിച്ചാല്‍ മുഖത്തിന്റെ ആകൃതി കിട്ടും. അല്ലാ്ത്തവര്‍ക്ക് നെറ്റി, കവിള്‍, താടി എന്നിവിടങ്ങളിലെ അളവെടുത്തും ആകൃതി കണ്ടുപിടിക്കാം.

 

tips to choose best hair style for you and how to find the face shape

RECOMMENDED FOR YOU: