പെണ്ണഴകിന് മാറ്റുകൂട്ടാൻ മൂക്കൂത്തി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

NewsDesk
പെണ്ണഴകിന് മാറ്റുകൂട്ടാൻ മൂക്കൂത്തി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂക്കുത്തി അണിയാത്ത പെൺകൊടികളിന്ന് കുറഞ്ഞ് വരുകയാണ്, പണ്ട് കാലങ്ങളിൽ  അത്ര പ്രചാരം നേടാതിരുന്ന തരത്തിലുള്ള മൂക്കുത്തികളും ഇന്നത്തെ ന്യൂ ജനറേഷൻ പിള്ളേർ ഹിറ്റാക്കി കഴിഞ്ഞു.  മാറി വരുന്ന ഫാഷന്റെ ഭാഗമായി മൂക്കൂത്തി അണിയുക എന്നത് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന പുത്തൻ ട്രെന്റാണ്. പെണ്ണഴകിന് മാറ്റ് കൂട്ടാന്‍ മൂക്കുത്തിക്ക് പ്രധാന പങ്കുണ്ട്.

ഇത്തരത്തിൽ മൂക്കൂത്തി അണിയുന്നവർ മൂക്ക് കൃത്യമായി വൃത്തിയാക്കാൻ മറന്ന് പോകാറുണ്ട്. ഏറെ അണുബാധകൾ മൂക്കൂത്തി അണിയുന്നവർക്ക് വരാമെന്ന് വിദ​ഗ്​ദർ പറയുന്നു. മുഖം കഴുകുമ്പോഴും, വൃത്തിയാക്കുമ്പോഴും  നിറം മങ്ങിയാലോ എന്നൊക്കെ പേടിച്ച് മൂക്കൂത്തി കുത്തിയ സ്ഥലത്തെ ഒഴിവാക്കുന്നവരുണ്ട്..  എന്നാല്ഡ ഇത്തരത്തിൽ വൃത്തി ഹീനമായി വക്കുന്നത് ​ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നു.

മൂക്കു കുത്തിയ ആ​ദ്യ ദിനങ്ങൾവളരെ വേദനാജനകമായിരിക്കും. പഴുക്കാനും നീരുവക്കാനും ഏറെ സാധ്യതയുള്ള ഇത്തരം സമയത്ത് മൂക്കൂത്തി കുത്തിയഭാ​ഗം വൃത്തിയാക്കുക. മൃതകോശങ്ങൾ അടിഞ്ഞാൽ അവയെ നീക്കം ചെയ്യുകയു വേണം. ഏറെ ഭാരമില്ലാത്തതും  മൃദുവായതുമായ മൂക്കൂത്തികൾ വേണം ധരിക്കാൻ.

things want to care while wearing nose rings

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE