കുര്‍ത്തികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

NewsDesk
കുര്‍ത്തികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുര്‍ത്തികള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. എളുപ്പം ധരിക്കാം, ജീന്‍സ്, പലാസോ, ടൈറ്റ്‌സ് തുടങ്ങി എന്തിനൊപ്പവും ഇണങ്ങും അങ്ങനെ ഒട്ടനവധി പ്രത്യേകതകളുണ്ട് ഈ വേഷത്തിന്. പക്ഷെ, ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ കുര്‍ത്തിയും ധരിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബോറാവുമെന്ന്... കുര്‍ത്തികള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം.


ശരിയായ തുണിത്തരം തിരഞ്ഞെടുക്കണം - സിന്തറ്റിക് ഫാബ്രിക് ആയ പോളിസ്റ്റര്‍ കുര്‍ത്തികള്‍ക്ക് ഒട്ടും അനുയോജ്യമല്ല.അത് എല്ലാ ശരീരപ്രകൃതിക്കാര്‍ക്കും യോജിക്കില്ല. ഏതവസരത്തിലാണ് ധരിക്കേണ്ടത് എന്നതിനനുസരിച്ചു വേണം തുണി തിരഞ്ഞെടുക്കാന്‍.കോട്ടണ്‍, സില്‍ക്ക് എന്നിവ കാലാവസ്ഥയ്ക്ക് അനുസരിച്ച് നിത്യേന ധരിക്കാന്‍ തിരഞ്ഞെടുത്താല്‍ നന്നാവും.പ്രധാനപ്പെട്ട ചടങ്ങുകളിലോ മറ്റോ പങ്കെടുക്കാനാണെങ്കില്‍ ഷിഫോണ്‍, ബ്രോക്കേഡ് തുണിത്തരങ്ങള്‍ ഉപയോഗിക്കാം.


ശരീരപ്രകൃതിക്കനുസരിച്ചു വേണം കുര്‍ത്തിയും തിരഞ്ഞെടുക്കേണ്ടത് - 
ഷോര്‍ട്ട് കുര്‍ത്തകള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കിലും അവ എല്ലാശരീരത്തിലും യോജിക്കില്ല. ധരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ അതിനൊപ്പം ഒരു ലോംഗ് ജാക്കറ്റ് അണിയാം. അതുപോലെ തന്നെയാണ് തടിച്ച ശരീരമുള്ളവര്‍ ഫിറ്റഡ് കുര്‍ത്ത ധരിക്കുന്നതും. തടിച്ച പ്രകൃതക്കാര്‍ വേയ്സ്റ്റ് ഭാഗം അയഞ്ഞ തരത്തിലുള്ള കുര്‍ത്തികള്‍ തിരഞ്ഞെടുക്കുകയും അതിനൊപ്പം ഫിറ്റഡ് സ്‌ട്രെയ്റ്റ് പാന്റ്‌സ് ധരിക്കുകയും ചെയ്യാം.


ശരിയായ അടിവസ്ത്രം തിരഞ്ഞെടുക്കണം - 
വെള്ള നിറത്തിലുള്ള കുര്‍ത്തിക്കൊപ്പം കറുപ്പ് ബ്രാ ധരിക്കുന്നത് വളരെ ബോറായിരിക്കും. ഡാര്‍ക്ക ഷേഡിലുള്ള കുര്‍ത്തക്കൊപ്പം കറുപ്പ് ഇന്നര്‍വിയറുകള്‍ യോജിക്കും. അതുപോലെ ലൈറ്റ് ഷേഡിലുള്ള കുര്‍ത്തികള്‍ക്കൊപ്പം ഇന്നര്‍വിയരും ലൈറ്റ് ആകട്ടെ.


ശരിയായ സൈസിലുള്ള കുര്‍ത്തികള്‍ - 
റെഡിമെയ്ഡ് കുര്‍ത്തികള്‍ വാങ്ങുമ്പോള്‍ സൈസ് കറക്ടാവണമെന്നില്ല.ഓരോരുത്തരുടേയും സൈസ് വ്യത്യസ്തമായിരിക്കും, കുര്‍ത്തികള്‍ ഒന്നാകെ തയ്യാറാക്കുന്നവയുമായതിനാല്‍ - വാങ്ങികഴിഞ്ഞ് നമ്മുടെ അളവിലേക്ക് മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കണം.


ശരിയായ ഷേപ്പിലുള്ളതാക്കുക - 
തീരെ യോജിക്കാത്ത കുര്‍ത്തികള്‍ തിരഞ്ഞെടുക്കാതിരിക്കുക. നമ്മുടെ സൈസിലേക്ക് മാറ്റിയാലും കറക്ട് ഷേപ്പ് ലഭിക്കില്ല. അത് മുന്‍വശത്തോ പിറകിലോ പ്രശ്‌നമുള്ളതായി തീരാന്‍ സാധ്യതയുണ്ട്. അനാവശ്യസ്ഥലങ്ങളെ പ്രൊജക്ട് ചെയ്തുവച്ചതുപോലാവും ആള്‍ട്ടര്‍ ചെയ്‌തെടുത്താലും.

 

things want to care while buying kurtis

RECOMMENDED FOR YOU:

no relative items