കോട്ടണില്‍ റിമൂവറാക്കി കഷ്ടപ്പെട്ട് നെയില്‍പോളീഷ് കളയണ്ട, പകരമെത്തിയിരിക്കുന്നു റിമൂവര്‍ വൈപ്‌സ്‌

NewsDesk
കോട്ടണില്‍ റിമൂവറാക്കി കഷ്ടപ്പെട്ട് നെയില്‍പോളീഷ് കളയണ്ട, പകരമെത്തിയിരിക്കുന്നു റിമൂവര്‍ വൈപ്‌സ്‌

ഒന്നു നന്നായി അണിഞ്ഞൊരുങ്ങി പുറത്ത് പോകാൻ ഇഷ്ട്ടപ്പെടാത്തവരായി ആരാണുള്ളത് , കൗമാര കാരികളുടെകാര്യമാണെങ്കിൽ പറയുകയും വേണ്ട. മുടി മുതൽ നഖം വരെ പെർഫക്ഷനിലാണെന്ന് ഉറപ്പ് വരുത്തിയിട്ടേ ഇക്കൂട്ടർ പുറത്തിറങ്ങൂ.

എവിടെ പോകണമെങ്കിലും ഉടുപ്പിന് ചേരുന്ന വാച്ചും , വാലറ്റും എന്ന് വേണ്ട മൊബൈൽ കവർ തന്നെ മാറുന്ന കുട്ടികളാണ് ഇന്നുള്ളത്. ധൃതിയിൽ എങ്ങോട്ടെങ്കിലും പോകാൻ തുടങ്ങുമ്പോഴാകും വിരലിലെ നെയിൽ പോളിഷ് വേറെ വേണമെന്ന് തോന്നുന്നത്.

പിന്നെ കോട്ടൺ എടുത്ത് റിമൂവറൊക്കെ തേച്ച് നെയിൽ പോളീഷ് മായ്ച്ചു കളയുമ്പോഴേക്കും സമയം അതിന്റെ വഴിക്ക് പോയിട്ടുണ്ടാകും, എന്നാൽ അതിനൊക്കെ പരിഹാരവുമായാണ് റിമൂവർ വൈപ്സ ്എത്തുന്നത്.  നമ്മുടെ മേക്കപ്പ് ബോക്സിൽ ഇങ്ങനെ ഒരു ഐറ്റം ഉണ്ടെങ്കിൽ നമുക്ക് എന്തുമാത്രം സമയം ലാഭിക്കാം എന്നത് ഇത് ഒരിക്കലെങ്കിലും ഉപയോ​ഗിച്ചവർ പറഞ്ഞ് പോകും. 

വൈപ്സ് എടുക്കുക നെയിൽ പോളീഷ് മായ്ച്ചു കളയുക അത്രമാത്രം ചെയ്താൽ മതിയിനി. കോട്ടണെടുക്കാനും, ഇടക്കകിക്ക് മുക്കാനുമൊന്നും സമയം കളയണ്ട. 

 

വസ്ത്രത്തിനനുസരിച്ച് നെയിൽപോളീഷ് ഇടാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാണിത്. 20 രൂപ മുതൽ വിപണിയിലിവ ലഭ്യമാണ്.

remover wipes for removing nail polish

RECOMMENDED FOR YOU:

no relative items

Connect With Us

EXPLORE MORE