ഖാദി തിരിച്ചു വരുന്നു ഫാഷനബിളായി...

NewsDesk
ഖാദി തിരിച്ചു വരുന്നു ഫാഷനബിളായി...

അടുത്ത കാലം വരെ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും സ്വാതന്ത്ര്യസമര സേനാനികളും മാത്രമായിരുന്നു ഖാദിയുടേയും ഖദറിന്റെയും ഉപഭോക്താക്കള്‍. ആഴ്ചയിലൊരിക്കലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഖാദി ധരിക്കണമെന്ന് സര്‍ക്കാരിന് ഉത്തരവിറക്കേണ്ടിയും വന്നിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി മാറി ഫാഷന്‍ ഡിസൈനേഴ്‌സ് ഖാദിയെ ഏറ്റെടുത്തതോടെ യുവജനങ്ങള്‍ക്കിടയില്‍ പോലും ഖാദി പ്രിയപ്പെട്ടതായി തീര്‍ന്നു.

ആദ്യം വെളുത്ത നിറത്തില്‍ മാത്രം ലഭ്യമായിരുന്ന ഖാദി ഇപ്പോള്‍ ആകര്‍ഷകമായ നിറങ്ങളിലും കോമ്പിനേഷനുകളിലും ലഭ്യമാകാന്‍ തുടങ്ങി. 

ഖാദി തുണികളില്‍ നിറങ്ങളിലും ഡിസൈനുകളിലും വലിയ മാറ്റമാണ് അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും സില്‍ക്ക് ഖാദി, കോട്ടണ്‍ ഖാദി, ഫാന്‍സി ഖാദി, സരി ഡിസൈനുകളോട് കൂടിയ ഖാദി എന്നിവയാണ് പുരുഷന്‍മാരെയും സ്ത്രീകളെയും ഒരുപോലെ ആകര്‍ഷിക്കുന്നത്. ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡഡ് ഉത്പന്നങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ മാറ്റത്തോടെ ഖാദി പ്രത്യക്ഷപ്പെടുമ്പോള്‍ റെഡിമെയ്ഡ് ഖാദികളിലും യുവാക്കള്‍ ആകൃഷ്ടരാകാന്‍ തുടങ്ങിയിട്ടുണ്ട്. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഖാദിയാണ് താരം.

ഖാദിയെ ഫാഷനബിളാക്കി മാറ്റാന്‍ ഇന്ത്യയിലെ ഒരു പാടു ഡിസൈനേഴ്‌സ് രംഗത്തുണ്ട്. അവരോടൊപ്പം മലയാളത്തിന്റെ സ്വന്തം നടിയും ഡിസൈനറും  ആയ പൂര്‍ണ്ണിമയും തന്റെ ഫാഷന്‍ സംരംഭമായ പ്രാണയോടൊപ്പം രംഗത്തുണ്ട്.

കേന്ദ്ര ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ദേശീയ ഖാദിദിനത്തിനു മുന്നോടിയായി ഖാദിയുടെ പ്രചാരണത്തിന് എല്ലാവരും പങ്കുചേരണമെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ നെറ്റ് വര്ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ്#IWearHandloom എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

സെല്‍ഫി ക്യാംപയിനില്‍ വേറിട്ട മലയാളി സാന്നിധ്യമായത് പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ആയിരുന്നു. അവരുടെ സ്വന്തം ഡിസൈനര്‍ ലേബലായ പ്രാണ ഡിസൈന്‍ ചെയ്ത ഹാന്‍ഡ്‌ലൂം കളക്ഷനില്‍ ഒന്നായിരുന്നു അവര്‍ ധരിച്ചത്. 

പൂര്‍ണ്ണിമയുടെ അഭിപ്രായത്തില്‍ ധരിക്കാന്‍ ഏറ്റവും സുഖമുള്ള തുണിത്തരമാണ് ഖാദി. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ തുണിത്തരവുമാണ് ഖാദി. എല്ലാവരും ആഗ്രഹിക്കുന്നത് പുതുമയാണ് .ഖാദി വസ്ത്രങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു പുതുമ നല്‍കാനായാല്‍ യുവജനങ്ങള്‍ ഖാദിയെ ഏറ്റെടുക്കുമെന്നതില്‍ ഒരു സംശവുമില്ല. അതോടെ ഖാദിയുടെ ഭാവിയും നന്നാകും.

ഖാദിയുടെ പ്രചരണത്തിനു വേണ്ടി കഴിയുന്നത്ര വേദികളില്‍ ഖാദിയെ പ്രമോട്ട് ചെയ്യുമെന്ന് പൂര്‍ണ്ണിമ പറഞ്ഞു. ദേശീയ തലത്തില്‍ റിതു കുമാര്‍ , അനിത ദാഗ്രെസ അനവില്ല മിശ്ര, നീത ലുല്ല തുടങ്ങിയ പ്രമുഖ ഡിസൈനര്‍മാരും  ഖാദിയുടെ ഉന്നമനത്തിനായി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ്.
 

Fashion labels bringing Khadi back

RECOMMENDED FOR YOU: