പുലിമുരുകന്‍ ചെരുപ്പുകളും സൂപ്പര്‍ ഹിറ്റ്

NewsDesk
പുലിമുരുകന്‍ ചെരുപ്പുകളും സൂപ്പര്‍ ഹിറ്റ്

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ലാലേട്ടന്റെ പുലിമുരുകന്‍ സൂപ്പര്‍ഹിറ്റായി റെക്കോര്‍ഡുകളെയെല്ലാം പിന്നിലാക്കി ഓടിക്കൊണ്ടിരിക്കുന്നു. ഒക്ടോബര്‍ ഏഴിന് പൂജ വെക്കേഷിനിറങ്ങിയ സിനിമ ദീപാവലിക്കും നമ്പര്‍ വണ്ണായി ഓടുന്നു. 

ഇപ്പോള്‍ സിനിമയില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച ചെരുപ്പുകള്‍ പുതിയ ട്രന്റായി മാറിയിരിക്കുന്നു. കുറേ കമ്പനികള്‍ അവരുടെ ചെരുപ്പുകള്‍ മാര്‍ക്കറ്റില്‍ ഇറക്കി കഴിഞ്ഞു. 

സിനിമയില്‍ മോഹന്‍ലാല്‍ കഥാപാത്രം പുലിമുരുകന്‍ ഒരു പ്രത്യേക തരം ചെരുപ്പാണ് ഉപയോഗിക്കുന്നത്. കാല്‍പാദം മുഴുവന്‍ കവര്‍ ചെയ്ത് ഒരു വശത്തു നിന്നും നീളന്‍ സ്ട്രാപ്പോടു കൂടിയതാണ് ഈ ചെരുപ്പ്. ചിത്രത്തിലെ മിക്ക രംഗങ്ങളിലും ചെരുപ്പിന്റെ സാന്നിധ്യം കാണാം. പുലിയെ പിടിക്കാനുള്ള ആയുധം സൂക്ഷിക്കുന്നതിനായി പുലിമുരുകന്‍ ധരിക്കുന്ന ചെരുപ്പിന് നാട്ടിലും വന്‍ ഡിമാന്റാണുള്ളത്. 

100 കോടി ക്ലബില്‍ എത്തിച്ചേര്‍ന്ന ആദ്യ മലയാളസിനിമ എന്ന ബഹുമതിയും പുലിമുരുകന് സ്വന്തം.


 

Pulimurugan chappal's trending on social media

RECOMMENDED FOR YOU: