ലാക്‌മെ ഫാഷന്‍ വീക്കില്‍ സബ്യ സാചിയുടെ ഡിസൈനില്‍ അതിസുന്ദരിയായി കരീന കപൂര്‍ ഖാന്‍

NewsDesk
ലാക്‌മെ ഫാഷന്‍ വീക്കില്‍ സബ്യ സാചിയുടെ ഡിസൈനില്‍ അതിസുന്ദരിയായി കരീന കപൂര്‍ ഖാന്‍

മാതൃത്വത്തിന്റെ ഓരോ ഘട്ടവും ആഘോഷപൂര്‍ണ്ണമാക്കുകയാണ് കരീന. റാംപില്‍ ഒരുപാടു പ്രാവശ്യം പങ്കെടുത്തിട്ടുള്ള കരീനക്ക് ഇത്തവണത്തേത് വളരെ പ്രത്യേകതകളുളളതാണ്. കരീനയ്ക്ക് തന്റെ കുഞ്ഞിന്റെ കൂടെയുള്ള ആദ്യ റാംപ് ആണ് ലാക്ക്‌മെയുടെത്.

തുന്നല്‍ പണികളോടുകൂടിയ ഒലീവ് പച്ച ലഹംഗ,കുര്‍ത്തി പാറ്റേണ്‍ ചോളി, ദുപ്പട്ട... സബ്യസാചിയുടെ കരവിരുതില്‍ വിരിഞ്ഞ വസ്ത്രത്തില്‍ ഒറ്റ നോട്ടത്തില്‍ ഒരു രാജകീയ വധുവിനെ പോലെ കരീന തിളങ്ങി നിന്നു.ലാക്ക്‌മെ ഫാഷന്‍ വീക്കില്‍ കരീന ചുവടു വച്ചത് നിറവയറോടെ ആയിരുന്നു. താനും കുഞ്ഞും ആദ്യമായി ഒരുമിച്ചു ചുവടു വയ്ക്കുന്ന ഈ നിമിഷം അവിസ്മരണീയമാണെന്നു കരീന പറഞ്ഞു. നിറവയറുമായി റാംപില്‍ ചുവടുവയ്ക്കുന്ന ആദ്യ ബോളിവുഡ് നടി എന്ന ബഹുമതിയും കരീനയ്ക്കു സ്വന്തം.

ഇന്ത്യന്‍ എംബ്രോയഡറിയോടൊപ്പം വെസ്റ്റേണ്‍ ശൈലി കൂടി ചേര്‍ത്താണ് സബ്യ സാചി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. ഷിമ്മറി ഡള്‍ േ്രഗ ലഹംഗയില്‍ നറുപുഞ്ചിരിയോടെ ഒരുങ്ങി വന്ന കരീനയെ പ്രോത്സാഹിപ്പിക്കാന്‍ സഹോദരി കരീഷ്മയും ദീപിക പദുകോണ്‍, ബിപാഷ ബസു എന്നിവരും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

കുഞ്ഞു ജനിച്ചാല്‍ അഭിനയം നിര്‍ത്തുമോ എന്ന ചോദ്യത്തിന് കരീന നല്‍കിയ മറുപടി, മരണം വരെയും താന്‍ ജോലി ചെയ്യും അഭിനയം തനിക്ക് പാഷനാണ്. സുന്ദരി എന്നറിയപ്പെടുന്നതിനേക്കാള്‍ താന്‍ ചെയ്യുന്ന ജോലി മികച്ചതാണെന്ന രീതിയില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. 

വസ്ത്രധാരണം ഒരാള്‍ക്ക് അനുയോജ്യമാണോ എന്നതാണു പ്രധാനം. ധരിക്കുന്നതെന്തായാലും കംഫര്‍ട്ടബിള്‍ ആയിരിക്കണം. അല്ലാത്ത പക്ഷം കാഴ്ചക്കാര്‍ക്ക് അരോചകമായി തോന്നും. അമ്മയാകുന്നതോടെ അഭിനയം നിര്‍ത്തുന്നവരുടെ കൂട്ടത്തില്‍ താനുണ്ടാവില്ലെന്ന് കരീന വ്യക്തമാക്കി.

Lakme Fashion Week : Kareena Kapoor Khan walked the ramp together with her baby for Sabya Sachi Mukherjee's designs

RECOMMENDED FOR YOU: