ലാക്‌മെ ഫാഷന്‍ വീക്ക് 2017 , അനിതാ ഡോംഗ്രെയുടെ വസ്ത്രത്തില്‍ തിളങ്ങി കരീന

NewsDesk
ലാക്‌മെ ഫാഷന്‍ വീക്ക് 2017 , അനിതാ ഡോംഗ്രെയുടെ വസ്ത്രത്തില്‍ തിളങ്ങി കരീന

ലാക്‌മെ ഫാഷന്‍ വീക്ക് 2017 ന്റെ ഗ്രാന്റ് ഫിനാലെയില്‍ അനിതാ ഡോംഗ്രെ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ കരീന കപൂര്‍ ഖാന്‍ വേദി കയ്യിലെടുത്തു. തൈമൂറിന്റെ ജനന ശേഷം കരീനയുടെ ആദ്യത്തെ റാംപായിരുന്നു ഇത്. ശരിക്കും രാജ്ഞിയെ പോലെ തിളങ്ങി കരീന ഈ റാംപിലും. ലാറാ ദത്ത, ജൂഹി ചാവ്‌ല, മനീഷ് മല്‍ഹോത്ര, കാജല്‍ അഗര്‍വാള്‍, പൂജാ ഹെഡ്‌ജെ,ഡയാന പെന്റി, സംഗീതാ ബിജ്‌ലാനി, ഷബാനാ ആസ്മി തുടങ്ങിയവരും ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുത്തു.

അനിതാ ഡോഗ്രേയുടെ ലാക്‌മെ കളക്ഷനുകളിലൂടെ ...


മുംബൈയില്‍ വച്ചുനടന്ന ലാക്‌മെ ഫാഷന്‍ വീക്ക് 2017 ഗ്രാന്റ് ഫിനാലെ ചടങ്ങില്‍ അനിതാ ഡോംഗ്രെയുടെ വെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ കരീന ഏവരെയും കയ്യിലെടുത്തു.അനിതയുടെ പുതി. ക്ലാസി ഗോള്‍ഡ് കളക്ഷന് ആല്‍ക്കമി എന്നാണ് പേര്. ഒരു നീളന്‍ വസ്ത്രത്തിനൊപ്പം ഷിമ്മറി കേപ്പ് ആണ് കരീന ധരിച്ചിരുന്നത്.
 


കഴിഞ്ഞ വര്‍ഷം സബ്യസാചിയുടെ ഡിസൈനര്‍ വസ്ത്രത്തില്‍ ഒരു രാജകുമാരിയെ പോലെ കരീന ലാക്‌മെ റാംപില്‍ ചുവടു വച്ചിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു കരീന.
 

Kareena in Anita Dongre's designer dress at Lakme Fashion week grand finale.

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE