മിസ്സ് വേള്‍ഡ് കിരീടമണിഞ്ഞ് ഫെമിന മിസ്സ് ഇന്ത്യ 2017 മാനുഷി ചില്ലാര്‍

NewsDesk
മിസ്സ് വേള്‍ഡ് കിരീടമണിഞ്ഞ് ഫെമിന മിസ്സ് ഇന്ത്യ 2017 മാനുഷി ചില്ലാര്‍

ഹരിയാന സ്വദേശി മാനുഷി ചില്ലാര്‍ 2017ലെ ലോകസുന്ദരി പട്ടം സ്വന്തമാക്കി. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോകസുന്ദരി പട്ടം എത്തുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനുഷി 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് കിരീടം നേടിയത്. ലോകസുന്ദരിപട്ടം ആറാമത്തെ തവണയാണ് ഇന്ത്യയിലേക്കെത്തുന്നത്.

https://twitter.com/ManushiChhillarFrom Manushi Chillars official Facebook page

67ാമത് ലോകസുന്ദരിപട്ടം സ്വന്തമാക്കിയാണ് മാനുഷി ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. നവംബര്‍ 18ന് ചൈനീസ് ഐലന്റായ സാനിയയില്‍ വെച്ചായിരുന്നു മത്സരം. 2000ല്‍ പ്രിയങ്ക ചോപ്രയാണ് അവസാനമായി ഇന്ത്യയിലേക്ക് കിരീടമെത്തിച്ചത്.

2016ലെ ലോകസുന്ദരി പ്യൂര്‍ട്ടോ റിക്കോയിലെ സ്‌റ്റെഫാനി ഡെല്‍ വല്ലെയാണ് മാനുഷിയെ കിരീടമണിയിച്ചത്. ഡോക്ടര്‍ ദമ്പതികളുടെ മകളാണ് മാനുഷി. ഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂളിലും പെണ്‍കുട്ടികള്‍ക്കായുള്ള സോനാപറ്റിലെ ഭഗത് ഭൂള്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലുമായാണ് വിദ്യാഭ്യാസം.

മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മേസ ഫസ്റ്റ് റണ്ണര്‍ അപ്പും ഇംഗ്ലണ്ടില്‍ നിന്നുള്ള സ്റ്റെഫാനി ഹില്‍ സെക്കന്റ് റണ്ണറപ്പുമായി. 

 

Congratulations to Manushi Chhillar - Miss World 2017 https://t.co/rytViwXCmL#missworld #missworld2017 #msworld #manushichhillar #india pic.twitter.com/k3oMoDMYNv

— Miss World (@MissWorldLtd) November 18, 2017


Courtesy twitter page https://twitter.com/ManushiChhillar

ഇന്ത്യയിലേക്ക് ആദ്യമായി ലോകസുന്ദരി പട്ടം എത്തിച്ചത് 1966ല്‍ റീത്ത ഫാരിയയാണ്. അതിനുശേഷം 1994ല്‍ ഐശ്വര്യ റായിയും 1997ല്‍ ഡയാന ഹെയ്ഡനും 1999ല്‍ യുക്താമുഖി, 2000ല്‍ പ്രിയങ്ക ചോപ്രയും കിരീടം ഇന്ത്യയിലെത്തിച്ചു. ഡോക്ടര്‍ മാത്രമല്ല മാനുഷി നല്ലൊരു നര്‍ത്തകിയും കൂടിയാണ്. കുച്ചിപ്പുഡിയാണ് ഇഷ്ട ഇനം. 
ലോകസുന്ദരി മത്സരത്തിലെ ബ്യൂട്ടി വിത്ത് എ പര്‍പ്പസ് എന്ന മത്സരവിഭാഗത്തില്‍ വിജയിയാണ് മാനുഷി ഒന്നാമതെത്തിയത്. ഗ്രാമീണ സ്ത്രീകളുടെ ഇടയില്‍ ആര്‍ത്തവശുചിത്വത്തെ പറ്റി ബോധവത്കരിക്കുന്ന പ്രവര്‍ത്തനമായിരുന്നു മാനുഷിയെ വിജയത്തിലെത്തിച്ചത്. 

https://twitter.com/ManushiChhillar

മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന്‍ 2008ല്‍ ലോകസുന്ദരി മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. മാനുഷിയുടെ വിജയത്തോടെ ലോകസുന്ദരി കിരീടങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ വെനസ്വേലയ്‌ക്കൊപ്പമെത്തി. ഒന്‍പതുകിരീടങ്ങള്‍ സ്വന്തമാക്കി യുഎസ് ആണ് ഒന്നാം സ്ഥാനത്ത്.
 

https://twitter.com/ManushiChhillar
Indias Manushi Chillar wins miss World after 17years

RECOMMENDED FOR YOU: