നിങ്ങളുടെ ആഭരണങ്ങള്‍ കൂടുതല്‍ കാലം നിലനിര്‍ത്താം അല്പമൊന്നു ശ്രദ്ധിച്ചാല്‍ മതി

NewsDesk
നിങ്ങളുടെ ആഭരണങ്ങള്‍ കൂടുതല്‍ കാലം നിലനിര്‍ത്താം അല്പമൊന്നു ശ്രദ്ധിച്ചാല്‍ മതി

ആഭരണങ്ങള്‍ ഫാഷന്‍ ജ്വല്ലറിയോ ,വിലപിടിപ്പുള്ള വെള്ളി, സ്വര്‍ണ്ണം ഏതുമാകട്ടെ ശരിയായ രീതിയില്‍ സൂക്ഷിക്കാനായാല്‍ ദീര്‍ഘകാലം നിലനില്‍ക്കും. ജ്വല്ലറി ഡിസൈന്‍ രംഗത്തെ പ്രമുഖര്‍ ആഭരണങ്ങള്‍ എങ്ങനെ സൂക്ഷിക്കണമെന്നതിന് ചില മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. 

 സൂക്ഷിക്കും മുമ്പായി ആഭരണം വൃത്തിയാക്കുക. ആഭരണങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന വിയര്‍പ്പ്,ആഭരണം കേടാകാനും പഴയപോലെ തോന്നിക്കാനും കാരണമാകും. അതുകൊണ്ടുതന്നെ സൂക്ഷിക്കും മുമ്പായി ജ്വല്ലറികള്‍ നന്നായി തുടച്ച് വൃത്തിയാക്കാം. തമ്മില്‍ ഉരസി കേടാകാത്ത വിധത്തില്‍ വെവ്വേറെ ജ്വല്ലറി ബോക്‌സുകളില്‍ സൂക്ഷിക്കാം. അല്ലെങ്കില്‍ ഓരോന്നിനുമായുള്ള പ്രത്യേകം അറകളില്‍ വയ്ക്കാം.


എയര്‍ടൈറ്റ് ബോക്‌സ് അല്ലെങ്കില്‍ സിപ്പ് ലോക്കുകള്‍. ആഭരണത്തിലെ പോളീഷ് മങ്ങാതിരിക്കാനായി എപ്പോഴും ഇവ എയര്‍ടൈറ്റായുള്ള ബോക്‌സുകളില്‍ വേണം സൂക്ഷിക്കാന്‍. പേള്‍ ആഭരണങ്ങള്‍ തുണികൊണ്ടുള്ള ബോക്‌സില്‍ വേണം സൂക്ഷിക്കാന്‍. അല്ലെങ്കില്‍ നല്ല സോഫ്റ്റ് തുണിയില്‍ പൊതിഞ്ഞ് ബോക്‌സില്‍ സൂക്ഷിക്കാം.


ആന്റി ടാര്‍നിഷ് പേപ്പര്‍. ആഭരണങ്ങള്‍ ഓരോന്നും വെവ്വേറെ ആന്റി ടാര്‍ണിഷ് പേപ്പറിലേ കണ്ണടയുടെ തുണിയിലോ പൊതിഞ്ഞ് വയ്ക്കാം. 

ആഭരണങ്ങള്‍ തരംതിരിച്ചു വേണം സൂക്ഷിക്കാന്‍. രണ്ട് തരത്തിലുള്ള ആഭരണങ്ങള്‍ ഒരേ ബോക്‌സില്‍ സൂക്ഷിക്കരുത്. ഒരേ ബോക്‌സില്‍ സൂക്ഷിക്കുന്നത് തമ്മില്‍ ഉരസി സ്‌ക്രാച്ച് വരാനും ചിലപ്പോള്‍ പൊട്ടിപോകാനും ഇടയാക്കും.


ഡെലിക്കേറ്റ് ആഭരണങ്ങള്‍ പാചകം, ജിം, നീന്തല്‍ മറ്റു വീട്ടു ജോലികള്‍ എന്നിവ ചെയ്യുമ്പോള്‍ ഉപയോഗിക്കാതിരിക്കാം.


സൂര്യപ്രകാശം നേരിട്ട് കൊള്ളാതിരിക്കാം കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ അണിയുമ്പോള്‍. സൂര്യപ്രകാശം കല്ലുകള്‍ നിറം മങ്ങാന്‍ ഇടയാക്കും.


വസ്ത്രമെല്ലാം അണിഞ്ഞതിന് ശേഷം വേണം ആഭരണമണിയേണ്ടത്. മേക്കപ്പ്, കോസ്മറ്റിക്‌സ്, പെര്‍ഫ്യൂം, ലോഷനുകള്‍ തുടങ്ങിയവ നേരിട്ട് ആഭരണത്തില്‍ പതിക്കുന്നത് ഒഴിവാക്കാം.


ഒരു ഗ്ലാസ് ബൗളില്‍ ഇളം ചൂടുവെള്ളവും മൈല്‍ഡ് ലിക്വിഡ് സോപ്പും നിറച്ച് സോഫ്റ്റ് ബ്രഷുപയോഗിച്ച് ആഭരണം വൃത്തിയാക്കാം. സൂക്ഷിക്കും മുമ്പ് നന്നായി തുടച്ച് നനവെല്ലാം കളയണം.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE