ഫാഷന്‍ രംഗത്ത് ദാവണിയും സ്ഥാനം പിടിക്കുന്നു

NewsDesk
ഫാഷന്‍ രംഗത്ത് ദാവണിയും സ്ഥാനം പിടിക്കുന്നു

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ കുടിയേറിയ വസ്ത്രമാണ് ദാവണി. ഒരു കാലത്ത് കൗമാരകാലത്ത് പെണ്‍കുട്ടികളുടെ ഹരമായിരുന്നു ദാവണി. ചുരിദാറിന്റെ വരവോടെ ഇതിന് അല്പം മങ്ങലേറ്റെങ്കിലും ഇപ്പോള്‍ പുതിയ രൂപത്തിലും ഭാവത്തിലും ദാവണികള്‍ വിപണിയിലെത്തിയിരിക്കുന്നു. 

ഫാഷന്റെ അതിര്‍ത്തിയിലെങ്ങും അടുപ്പിക്കാതിരുന്ന ദാവണി പെട്ടെന്നാണ് ഫാഷനബിളായി തിരിച്ചെത്തിയിരിക്കുന്നത്. പണ്ട് നീളന്‍ പാവാടയ്ക്കും ബ്ലൗസിനും ചേരുന്ന സാരിത്തുണി കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി, സെമി സ്റ്റിച്ച്ഡ്, റെഡി ടു വെയര്‍, ദാവണിയും ബ്ലൗസും അടങ്ങിയ സെറ്റ്, എന്നിങ്ങനെ പല രൂപത്തില്‍ ഭാവത്തിലും ദാവണികള്‍ ലഭ്യമാണ്.കടും വര്‍ണ്ണങ്ങളിലുള്ള ദാവണികള്‍ മാത്രമല്ല, വെല്‍വെറ്റും മുത്തും കല്ലും തുന്നിപിടിപ്പിച്ച് വ്യത്യസ്തതരം തുണികളിലുള്ള മത്സ്യകന്യകയെ പോലെ വിടര്‍ന്ന പാവാടയുള്ള ദാവണികളാണ് ഇന്ന്‌ത്തെ ട്രന്റ്.

ചെറിയ കുട്ടികള്‍ക്കുള്ള് കുട്ടി ദാവണികള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്.വിവാഹസത്കാരങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും മറ്റും യോജിച്ച ദാവണികളും ഉണ്ട്. ഒറ്റക്കളര്‍ ദാവണിയും നിറങ്ങള്‍ വാരി വിതറുന്ന ദാവണികളും ഉണ്ട്. കണ്ണഞ്ചിപ്പിക്കുന്ന നിറത്തിനാണ് ആരാധകര്‍ ഏറെ. പട്ടു കസവ് ബോര്‍ഡറുകളായി ഇറങ്ങിയിരുന്ന പാവാടയും ദാവണിയുമൊക്കെ ഇന്ന് വാര്‍ഡ്‌റോബിന്റെ മൂലകളിലേക്ക് ഒതുങ്ങി. പകരം മോഡേണ്‍ ലുക്കില്‍ പുത്തന്‍ ദാവണി സാരികളെത്തിയിരിക്കുന്നു.ഷിഫോണിലും നെറ്റിലും ക്രേപ്പിലും ജോര്‍ജ്ജെറ്റിലുമൊക്കെ ദാവണി സാരികള്‍ തിളങ്ങുകയാണ് ഫാഷന്‍ ലോകത്തില്‍. ദാവണിയിലും പാവാടയിലും മാത്രമല്ല ബ്ലൗസിലും നിറയെ വര്‍ക്കുകളുമായി തിളങ്ങുകയാണ് ദാവണി സാരികളിന്ന്.ദാവണിസാരി എന്ന ഹാഫ് സാരികളിന്ന് കല്ല്യാണ വേഷമായും പലരും ഉപയോഗിക്കുന്നു. ദുപ്പട്ടയിലും പാവാടയിലും നിറയെ വര്‍ക്കുള്ളവയാണ് കല്യാണവേഷമായി ഉപയോഗിക്കുന്നത്. ലാവന്‍ഡര്‍, അക്വഗ്രീന്‍, കോഫി,  പിങ്ക്, മാമ്പഴ മഞ്ഞ, ഓറഞ്ച്, മജന്ത, കറുപ്പ്, തുടങ്ങിയ നിറങ്ങളിലാണിന്ന് ദാവണിലാച്ചകളെത്തുന്നത്.കൂടുതലും നെറ്റ് തുണിയിലാണ് ഒരുക്കുന്നത്.

ദാവണി പാവാടകള്‍ക്ക് മാത്രമല്ല ബ്ലൗസിനുമുണ്ട് പ്രത്യേകതകള്‍.പ്രിന്‍സസ് കട്ടിംഗിനാണ് ഡിമാന്റ്. ലാച്ച ബ്ലൗസുകള്‍ മിക്കവയ്ക്കും സ്ലീവ് നെറ്റിലാണ്. ഹൈനെക്കും ഫുള്‍സ്ലീവും ആണ് ഇപ്പോള്‍ ട്ര്ന്റ്. കഴുത്ത് നന്നായി ഇറക്കി വെട്ടിയിരിക്കും.കൂട്ടത്തില്‍ അരികിലായി സ്വര്‍ണ്ണമുത്തുകള്‍ തുന്നിപിടിപ്പിച്ചും കുഞ്ചലം പിടിപ്പിച്ചും ആകര്‍ഷകമാക്കുന്നു.റെഡി ടു സ്റ്റിച്ചിനു പുറമെ ഫ്യൂഷന്‍ ദാവണികളും ഇന്നത്തെ ട്രന്റാണ്. കോടിമുണ്ടിന്റെ പാവാടയും കടും നിറത്തിലുളള ബ്ലൗസും ദാവണിയും ഫ്യൂഷനില്‍പ്പെടുന്നു.  

ദാവണിയും ദുപ്പട്ടയും മാറ്റി സ്‌കര്‍ട്ടും നീളന്‍ ടോപ്പും മാത്രം ധരിക്കുന്നതും ഭംഗിയാണ്. കോട്ടണ്‍ പ്രിന്റഡ് സ്‌കര്‍ട്ട് മുതല്‍ ഹെവി വര്‍ക്ക് ഉള്ള സില്‍ക് സ്‌കര്‍ട്ടുകള്‍ വരെ ഇത്തരത്തില്‍ ലഭ്യമാണ്.
 

Fashionable Half sarees in market, all about half saree fashion

RECOMMENDED FOR YOU: