സൂപ്പര്‍താരങ്ങള്‍ അണിനിരന്ന മനീഷ്മല്‍ഹോത്രയുടെ പിറന്നാള്‍ പാര്‍ട്ടി

NewsDesk
സൂപ്പര്‍താരങ്ങള്‍ അണിനിരന്ന മനീഷ്മല്‍ഹോത്രയുടെ പിറന്നാള്‍ പാര്‍ട്ടി

ബോളിവുഡിന്റെ പ്രിയങ്കരനായ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ അമ്പതാം പിറന്നാള്‍ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ബോഡിവുഡ് സെലിബ്രിറ്റികളെല്ലാം ഒത്തുകൂടി.കരണ്‍ജോഹര്‍ ആണ് താരങ്ങളെയെല്ലാം ഒന്നിപ്പിച്ചു പാര്‍ട്ടിക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്.

 

#TheBest #Birthday #Overwhelmed #Gratitude So much love by everyone #GrandParty by #Dearest #Bestfriend @karanjohar pic.twitter.com/cHAOZdQ6Ui

— Manish Malhotra (@ManishMalhotra) December 7, 2016


 

തിരക്കുകളെല്ലാം മാറ്റിവച്ച് താരങ്ങളെല്ലാം പാര്‍ട്ടിക്ക് ഒത്തുകൂടി.ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍, കരീനകപൂര്‍, കരീഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍, ശ്രീദേവി, ബോണി കപൂര്‍, അനുഷ്‌ക ശര്‍മ, വിരാട് കോഹ്ലി, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, ആദിത്യ റോയ് കപൂര്‍, ശ്രദ്ധ കപൂര്‍, വരുണ്‍ ധവാന്‍, സിദാര്‍ത്ഥ് മല്‍ഹോത്ര, ശില്‍പ ഷെട്ടി,ആലിയ ഭട്ട്  തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു. 

നിറവയറുമായി എത്തിയ കരീനയും, വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ക്കുശേഷം ഒരുമിച്ചെത്തിയ കോലിയും അനുഷ്‌കയും പ്രത്യേകം ശ്രദ്ധ നേടി. കരീന ഭര്‍ത്താവിനും സഹോദരി കരീഷ്മയ്ക്കുമൊപ്പമാണെത്തിയത്.

ചിത്രങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും

 


 

Fashion designer Maneesh Malhothra's birthday party

RECOMMENDED FOR YOU: