ബാഹുബലി ഫാഷന്‍ രംഗത്തും

NewsDesk
ബാഹുബലി ഫാഷന്‍ രംഗത്തും

ആയിരം കോടി എന്ന ചരിത്രനേട്ടവും പിന്നിട്ട് ബാഹുബലി മുന്നേറുകയാണ്. സിനിമയിലെ ഇതുവരെയുള്ള ചരിത്രനേട്ടമെല്ലാം തന്നെ ബാഹുബലി സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യക്കകത്തും പുറത്തുമായി ബാഹുബലി വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കെ ബാഹുബലി ഫാഷന്‍ രംഗത്തേക്കും എത്തിയിരിക്കുകയാണ്.ഫാഷന്‍ രംഗത്തും ബാഹുബലി തരംഗമാണിപ്പോള്‍.ആഭരണങ്ങളിലും വസ്ത്രങ്ങളിലുമെല്ലാം ബാഹുബലി നിറഞ്ഞിരിക്കുകയാണിപ്പോള്‍.

ബാഹുബലിയിലെ നായിക ദേവസേന അണിഞ്ഞിരിക്കുന്ന ആഭരണങ്ങളാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. 600 രൂപ വിലവരുന്ന മൂക്കുത്തി മുതല്‍ പതിനായിരങ്ങള്‍ വില വരുന്ന നെക്‌ലേസ് വരെ ഇതില്‍പ്പെടുന്നു.

അമ്രപാലി ആണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഒഫീഷ്യല്‍ ജ്വല്ലറി ഡിസൈനര്‍. വാണി സുഭാഷ് ആണ് അമ്രപാലി ഉടമ.ഓണ്‍ലൈന്‍ വഴിയാണ് ആഭരണവില്പന .സിനിമ പുറത്തിറങ്ങിയ ശേഷം ബാഹുബലി കളക്ഷന്‍സ് എന്ന പേരില്‍ പുതിയ ആഭരണശേഖരം ഹൈദരാബാദിലെ അമ്രപാലി സ്റ്റോറില്‍ ലോഞ്ച് ചെയ്തു. ഗോള്‍ഡ് പ്ലേറ്റഡ്, സില്‍വര്‍, മള്‍ട്ടി കളേഡ് സ്റ്റോണ്‍സ്, പേള്‍സ്, കുന്ദന്‍ എന്നിങ്ങനെ സിനിമയില്‍ ഉപയോഗിച്ച  1500 ആഭരണങ്ങളില്‍ 1000 എണ്ണമാണ് വിപണിയിലുള്ളത്. നോസ് പിന്‍, നെക്ലേസ്, വളകള്‍, മാംഗ്ടികാസ്, ആങ്ക്‌ലെറ്റ്‌സ്, ബ്രേസ് ലെറ്റ്‌സ്, ഇയറിംഗ്‌സ്, ടോറിംഗ്‌സ്, ഒഡ്്യാണം ആം ബാന്‍ഡ് തുടങ്ങിയവയാണുള്ളത്.


ആഭരണങ്ങള്‍ മിക്കവയും മള്‍ട്ടി പര്‍പ്പസ് ആണ്. നെക്ലേസ് ആയി ഉപയോഗിക്കുന്നത് വേണമെങ്കില്‍ അരപ്പട്ടയുമാക്കാം. ബാഹുബലി സിനിമയ്ക്ക് വേണ്ടി അമ്രപാലിയിലെ ജയ്പൂരിലേയും ഹൈദരാബാദിലേയും സ്റ്റോറില്‍ രണ്ടുവര്‍ഷത്തോളമാണ് ഡിസൈനര്‍മാര്‍ ചിലവിട്ടത്.

ബാഹുബലി ആഭരണങ്ങള്‍ക്ക് പുറമേ സാരികളും ഹിറ്റാണ്. സാരിയില്‍ ബാഹുബലി ചിത്രം ഡിജിറ്റല് പ്രിന്റ് ചെയ്‌തെടുത്തും മറ്റും ഫാഷനിസ്റ്റുകള്‍ ശ്രദ്ധ നേടുകയാണ്. ബാഹുബലി താരങ്ങളുടെ ചിത്രങ്ങളും ബാഹുബലി എന്ന എഴുത്തും ഉള്ള സാരികള്‍ ഉണ്ട്.ഓണ്‍ലൈന്‍ വിപണിയിലും സാരി എത്തിയിട്ടുണ്ട്. ഇബേയില്‍ 2599 രൂപയാണ് ബാഹുബലി സാരിക്ക്. മ്ികച്ച റേറ്റിംഗും ബാഹുബലി സാരിക്കുണ്ട്. 

തെലുങ്ക് എഴുത്തുകാരി ശകുന്തളയാണ് 50 സാരികളില്‍ ബാഹുബലി തീം സാരി പ്രത്യേകം ഡിസൈന്‍ ചെയ്‌തെടുത്തത്. ബാഹുബലി 2 പ്രീമിയറിനായാണ് അവര്‍ സാരി ഒരുക്കിയതെങ്കിലും സാരി ഫെയ്മസായതോടെ കൂടുതല്‍ സാരികള്‍ ഒരുക്കുകയാണിപ്പോള്‍.

Bahubali enters in fashion world , Bahubali style becomes trend now

RECOMMENDED FOR YOU: