ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായെത്തുന്ന 'വിസ്മയരാവുമായി' സീ കേരളം ഈ റിപ്പബ്ലിക് ദിനത്തിൽ

NewsDesk
ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായെത്തുന്ന 'വിസ്മയരാവുമായി' സീ കേരളം ഈ റിപ്പബ്ലിക് ദിനത്തിൽ

ജീവിതഗന്ധിയായ സീരിയലുകളും മികവുറ്റ ഷോകളുമൊക്കെയായി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സീ  കേരളം ഈ റിപ്പബ്ലിക് ദിനത്തിൽ പുതിയൊരു ദൃശ്യവിരുന്നുമായി പ്രേക്ഷകരിലേക്ക്. സിനിമ- ടെലിവിഷൻ രംഗത്തെ മിന്നും താരങ്ങൾ അണിനിരക്കുന്ന 'വിസ്മയരാവ്' മെഗാ ഷോ,ജനുവരി 26 ന് വൈകുന്നേരം 6 മണി മുതൽ സംപ്രേഷണം ചെയ്യും.


മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളായ ഉണ്ണി മുകുന്ദൻ ഈ ഷോയുടെ മുഖ്യാതിഥിയാകും. റിയാലിറ്റി ഷോ താരങ്ങളായ ഗോവിന്ദ് പദ്മസൂര്യ, ദിവ്യ പിള്ള, ജീവ ജോസഫ്, അപർണ തോമസ്, രാജ് കലേഷ്, ആർ‌ജെ മാത്തുക്കുട്ടി എന്നിവരുടെ പ്രകടനങ്ങളോടെയാണ് സീ കേരളം കുടുംബം മുഴുവൻ ഈ വേദിയിൽ ഒന്നിച്ചെത്തുന്നു. സീരിയൽ അഭിനേതാക്കളായ മൃദുല വിജയ്, അരുൺ രാഘവൻ, ഷിജു, സുസ്മിത, കൃഷ്ണപ്രിയ, സജേഷ്, നീനു, നിയാസ്, മീര തുടങ്ങിയവർ ഈ ഷോയിലെ പ്രധാന ആകർഷണങ്ങളാണ്.

ഷോയുടെ മറ്റൊരു പ്രത്യേകത, പ്രേക്ഷകരുടെ പ്രിയപ്പെട്ട സ രി ഗ മ പ ഫൈനലിസ്റ്റുകളും പിന്നണി ഗായകരുമായ ശ്വേത  അശോക്, ലിബിൻ സ്കറിയ, ശ്രീജിഷ്, അക്ബർ, ജാസിം എന്നിവരെ അവതരിപ്പിക്കുന്ന സംഗീത വിരുന്നാണ്.

zee keralam republic day special program

RECOMMENDED FOR YOU: