മത്സര വിജയികളുടെ പടിവാതിൽക്കൽ സമ്മാനങ്ങൾ എത്തിച്ച് സീ കേരളം

NewsDesk
മത്സര വിജയികളുടെ പടിവാതിൽക്കൽ സമ്മാനങ്ങൾ എത്തിച്ച് സീ കേരളം

സീ കേരളം ചാനൽ സംഘടിപ്പിച്ച 'പണം കായ്ക്കും മരം' എന്ന മത്സരത്തിൽ വിജയികളായ പ്രേക്ഷകർക്ക് അവരുടെ വീടുകളിൽ സമ്മാനം എത്തിച്ച് മലയാളം ചാനലുകൾക്കിടയിൽ പുതിയ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് സീ കേരളം. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ചാനൽ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. വിജയികളായവർക്കുള്ള സമ്മാനങ്ങളുമായി സീ കേരളത്തിന്റ ലോഗോ പതിച്ച രണ്ടു വാനുകളിലായി കേരളത്തിലുടനീളം സഞ്ചരിച്ചാണ് സമ്മാനം കൈമാറിയത്. നവംബർ 30 മുതൽ ഡിസംബർ 6 വരെയാണ് സീ കേരളം 'പണം കായ്ക്കും മരം' എന്ന മത്സരം സംഘടിപ്പിച്ചത്. ചോദ്യങ്ങൾക്ക് ശരി ഉത്തരം അയച്ച 420 കാഴ്ചക്കാർ‌ക്ക് അവരുടെ വീട്ടുവാതിൽക്കൽ സമ്മാനം എത്തിക്കും. മത്സരം നടന്ന ആഴ്‌ചയിൽ എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകിയ ഭാഗ്യവാനായ വിജയിക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസായി ലഭിക്കും.

zee keralam distributes winners prize from their place

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE