വിദ്യാബാലന്‍ ശകുന്തള ദേവിയാകുന്നു

NewsDesk
വിദ്യാബാലന്‍ ശകുന്തള ദേവിയാകുന്നു

ബോളിവുഡില്‍ ബയോപികുകളുടെ കാലമാണ്. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത് പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തളാദേവിയുടെ ബയോപികാണ്. വിദ്യ ബാലന്‍ ആണ് അനു മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികയാകുന്നത്. അബുദാന്തിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിക്രം മല്‍ഹോത്ര സിനിമ നിര്‍മ്മിക്കുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സോഷ്യല്‍മീഡിയയിലൂടെ നടത്തി. 

തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരിക്കുന്നത്,

ഈ വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങും, അടുത്ത വര്‍ഷം 2020ല്‍ റിലീസ് ചെയ്യുമെന്നാണ്.

ശകുന്തളാദേവി മനുഷ്യകമ്പ്യൂട്ടര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരുടെ പ്രയാസമുള്ള ഗണിതക്രിയകള്‍ ചെയ്തുതീര്‍ക്കുന്നതിനുള്ള അസാമാന്യ കഴിവ് അവരെ 1982ല്‍ ദ ഗിന്നസ് ബുക്ക് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം നേടികൊടുത്തു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നോവലുകള്‍, ഗണിതപുസ്തകങ്ങള്‍, പസിലുകള്‍, ആസ്‌ട്രോളജി എന്നിവയെല്ലാം.


ശകുന്തള ദേവിയുടെ പുസ്തകമാണ് ദ വേള്‍ഡ് ഓഫ് ഹോമോ സെക്ഷ്വല്‍സ്, ഇന്ത്യയിലെ ഹോമോസെക്ഷ്വാലിറ്റിയെ പറ്റി പഠിക്കുന്ന ആദ്യപുസ്തകമായി ഇതിനെ കണക്കാക്കുന്നു.

vidya balan as sakunthala devi in her biopic

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE