നീ മുകിലോ , ഉയരെയിലെ പുതിയ ഗാനം

NewsDesk
നീ മുകിലോ , ഉയരെയിലെ പുതിയ ഗാനം

ട്രയിലര്‍ നല്ല സ്വീകരണത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്തതിനു പിന്നാലെ ഉയരെ സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. നീ മുകിലോ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സിതാരയും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്നു.
 

പുതുമുഖം മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെയില്‍ പാര്‍വ്വതി, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ടൊവിനോ തോമസും സിനിമയില്‍ ക്യാമിയോ റോളിലെത്തുന്നു. സംയുക്ത മേനോന്‍, അനാര്‍ക്കലി മരക്കാര്‍, സിദ്ദീഖ്, പ്രതാപ് പോത്തന്‍, പ്രേം പ്രകാശഅ്, ഭഗത് മാനുവല്‍ തുടങ്ങിയ സഹതാരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.

ആസിഡ് ആക്രമണം നേരിടേണ്ടിവരുന്ന ഒരു പെണ്‍കുട്ടിയുടെ പ്രചോദനമേകുന്ന ജീവിതകഥയാണ് ഉയരെ പറയുന്നത്. എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമ ഏപ്രില്‍ 26ന് തിയേറ്ററുകളിലേക്കെത്തുകയാണ്.

video song from uyare movie released

RECOMMENDED FOR YOU: