ഉര്‍വശിയുടെ 700ാമത്‌ സിനിമ പ്രിയദര്‍ശന്‍ ഒരുക്കുന്ന അപ്പത്ത ട്രയിലര്‍

NewsDesk
ഉര്‍വശിയുടെ 700ാമത്‌ സിനിമ പ്രിയദര്‍ശന്‍ ഒരുക്കുന്ന അപ്പത്ത ട്രയിലര്‍

പ്രശസ്‌ത സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്ന അപ്പത്ത ഒടിടി റിലീസിനൊരുങ്ങുന്നു. ജിയോ സിനിമയില്‍ ജൂലൈ 29ന്‌ ചിത്രം സ്‌ട്രീം ചെയ്യും. ഷാങ്‌ഹായ്‌ കോ - ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ്‌ സിനിമയായി അപ്പത്ത തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


ലെജന്ററി സൗത്ത്‌ ഇന്ത്യന്‍ താരം ഉര്‍വ്വശിയുടെ 700ാമത്‌ സിനിമയാണ്‌ അപ്പത്ത എന്ന പ്രത്യേകതയുമുണ്ട്‌. സിനിമയില്‍ ടൈറ്റില്‍ കഥപാത്രമായി ഉര്‍വശി എത്തുന്നു. ട്രയിലറിന്‌ വന്‍സ്വീകരണമാണ്‌ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്‌. ജിയോ സ്‌റ്റുഡിയോസും വൈഡ്‌ ആംഗിള്‍ ക്രിയേഷന്‍സും ചേര്‍ന്ന്‌ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.

 

പ്രിയദര്‍ശന്‍, ദീപ്‌തി ഗോവിന്ദരാജന്‍ എന്നിവരുടേതാണ്‌ തിരക്കഥ. ഹര്‍ദ്ദിക്‌ ഗജ്ജാറിന്റെ കഥയെ ആസ്‌പദമാക്കിയുള്ളതാണ്‌ തിരക്കഥ. രാജേഷ്‌ മുരുകേശന്‍ സംഗീതമൊരുക്കിയിരിക്കുന്നു.

1980കളില്‍ സിനിമയിലേക്കെത്തിയ ഉര്‍വശി സൗത്ത്‌ ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്‌. സംവിധായകന്‍ പ്രിയദര്‍ശന്‍ 100 സിനിമ പൂര്‍്‌തതിയാക്കുകയാണ്‌. 100ാമത്‌ സിനിമ മോഹന്‍ലാലിനൊപ്പമാകുമെന്നാണ്‌ വാര്‍ത്തകള്‍.

700th film of actress Urvashi ; Trailer of Priyadarsan movie Appatha released

RECOMMENDED FOR YOU: