ടൊവിനോ തോമസിന്റെ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു പോസ്റ്റര്‍

NewsDesk
ടൊവിനോ തോമസിന്റെ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു പോസ്റ്റര്‍

2018ലെ വിജയചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് 2019ലേക്ക് കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ അടുത്ത റിലീസ് ചിത്രം ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ആണ്. അവാര്‍ഡ് ജേതാവ് സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരിക്കുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ന്യൂ ഇയര്‍ ദിനത്തില്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. പോസ്റ്ററില്‍ ടൊവിനോയും വിദേശത്തുനിന്നുള്ള താരവുമാണുള്ളത്.


യുവസംവിധായകനായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ഒരു സിനിമ സംവിധായകന്‍ തന്റെ ചിത്രത്തിലൂടെ ഓസ്‌കാറിലേക്കെത്തുന്നതാണ് സിനിമയുടെ കഥ. തിയേറ്ററില്‍ ചിത്രമെത്തുന്നതിനുമുമ്പായി ഒരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ടൊവിനോ തന്നെ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചതാണിത്. മുഴുവനായും കൊമേഴ്യലായി ചിത്രീകരിച്ചിരിക്കുന്ന ഒരു ഇന്റര്‍നാഷണല്‍ സിനിമയാണിതെന്നാണ് താരം പറഞ്ഞത്.


നിരവധി ചലച്ചിത്രകാരന്മാരുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ സലീം അഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദീഖ്, അനു സിതാര, ലാല്‍, ശ്രീനിവാസന്‍, സലീം കുമാര്‍, സറീന വഹാബ്, അപ്പാനി ശരത് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. മധു അമ്പാട്ട് ആണ് ക്യാമറ, ബിജി പാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സിംഗ് നടത്തുന്നത് റസൂല്‍ പൂക്കുട്ടിയാണ്.


കനേഡിയന്‍ മൂവി കോര്‍പ്പുമായി അസോസിയേറ്റ് ചെയ്തുകൊണ്ട് അലന്‍ മീഡിയയാണ് ചിത്രം അവതരിപ്പിക്കുന്നത്.

Tovino's And the Oscar Goes to new poster released

Viral News

...
...
...

RECOMMENDED FOR YOU: