രതീഷ്‌ രഘുനന്ദന്‍ - ദിലീപ്‌ സിനിമ തങ്കമണി

NewsDesk
രതീഷ്‌ രഘുനന്ദന്‍ - ദിലീപ്‌ സിനിമ തങ്കമണി

ഉടല്‍ ഫെയിം രതീഷ്‌ രഘുനന്ദന്റെ പുതിയ സിനിമ ദിലീപ്‌ നായകനായെത്തുന്നു. സിനിമയ്‌ക്ക്‌ തങ്കമണി എന്ന്‌ പേരിട്ടു. അണിയറക്കാര്‍ സിനിമയുടെ മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ്‌ സിനിമ പ്രഖ്യാപിച്ചത്‌. 1986ല്‍ ഇടുക്കിയിലെ തങ്കമണി വില്ലേജില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെയാണ്‌ സിനിമ അവതരിപ്പിക്കുന്നത്‌.

സൂപ്പര്‍ ഗുഡ്‌ ഫിലിംസ്‌ , ഇഫാര്‍ മീഡിയ എന്നിവര്‍ ചേര്‍ന്ന്‌ സിനിമ നിര്‍മ്മിക്കുന്നു. പ്രണിത സുഭാഷ്‌, നീത പിള്ള എന്നിവരാണ്‌ നായികവേഷത്തിലെത്തുന്നത്‌. മനോജ്‌ കെ ജയന്‍, സുദേവ്‌ നായര്‍, മാളവിക മേനോന്‍, അജ്‌മല്‍ അമീര്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദീഖ്‌, ജോണ്‍ വിജയ്‌, സമ്പത്ത്‌, കോട്ടയം രമേഷ്‌, മേജര്‍ രവി, എന്നിവരും സിനിമയുടെ ഭാഗമാകുന്നു.
 

മനോജ്‌ പിള്ള സിനിമാറ്റോഗ്രഫിയും , വില്യം ഫ്രാന്‍സിസ്‌ സംഗീതവുമൊരുക്കുന്നു.

thankamani dileeps new movie announced

RECOMMENDED FOR YOU: