ലേലം 2 വില്‍ സുരേഷ് ഗോപി ചാക്കോച്ചിയും ഗോകുല്‍ സുരേഷ് കൊച്ചു ചാക്കോച്ചിയുമാവുന്നു

NewsDesk
ലേലം 2 വില്‍ സുരേഷ് ഗോപി ചാക്കോച്ചിയും ഗോകുല്‍ സുരേഷ് കൊച്ചു ചാക്കോച്ചിയുമാവുന്നു

പ്രതീക്ഷിച്ചിരുന്ന പോലെ സുരേഷ് ഗോപിയുടെ ജനപ്രിയ കഥാപാത്രം ആനക്കാട്ടില്‍ ചാക്കോച്ചി തിരിച്ചെത്തുന്നു. മലയാളത്തിലെ പ്രശസ്തമായ രണ്ട് കഥാപാത്രങ്ങള്‍ ആനക്കാട്ടില്‍ ഈപ്പച്ചന്‍, ചാക്കോച്ചി എന്നിവ നല്‍കിയ സിനിമയാണ് ലേലം. ഇതിന് സ്വീകല്‍ ഒരുക്കുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിരഞ്ജന്‍ രഞ്ജി പണിക്കര്‍ ആണ്. രഞ്ജി പണിക്കര്‍ തന്നെ തിരക്കഥ ഒരുക്കും. ജോഷി ആയിരുന്നു ആദ്യഭാഗം സംവിധാനം ചെയ്തത്. 
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി മകനൊപ്പം സ്‌ക്രീനിലെത്തുമെന്ന് അറിയിച്ചിരുന്നു. 


രണ്ടാംഭാഗത്തിലും ആദ്യ ഭാഗത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി എത്തും. ഗോകുല്‍ കൊച്ചു ചാക്കോച്ചിയായും. ഗോകുലിന്റെ ചെറുപ്പത്തിലേ ഉള്ള ഒരു ആഗ്രഹമായിരുന്നുവിതെന്നും സുരേഷ്‌ഗോപി പറഞ്ഞു. 


നിതിന്‍ രഞ്ജി പണിക്കര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് സിനിമ ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലാണെന്നാണ്. ഇതുവരെയും ഷൂട്ടിംഗ് തീയ്യതി നിശ്ചയിച്ചിട്ടില്ല. 

suresh gopi as chakochi and gokul suresh as kochu chakochi in lelam2

RECOMMENDED FOR YOU: