വാതില്‍ക്കലു വെള്ളരിപ്രാവു, സൂഫിയും സുജാതയും ആദ്യ വീഡിയോ ഗാനം

NewsDesk
വാതില്‍ക്കലു വെള്ളരിപ്രാവു, സൂഫിയും സുജാതയും ആദ്യ വീഡിയോ ഗാനം

ജയസൂര്യ, അതിഥി റാവു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ സൂഫിയും സുജാതയും ജൂലൈ 3ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് സിനിമയാണിത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഒടിടി റിലീസിനോടനുബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നരണിപ്പുഴ ഷാനവാസ് ആണ് ചിത്രം ഒരുക്കുന്നത്.
 

എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. ഹിന്ദി വരികള്‍ ഷാഫി കൊല്ലം . അര്‍ജ്ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.


അനു മൂത്തേടത്ത് ഛായാഗ്രഹണം, ദീപു ജോസഫ് എഡിറ്റിംഗ്, മുഹമ്മദ് ബാവ ആര്‍ട്ട് ഡയറക്ടര്‍, സമീറ സനീഷ് കോസ്റ്റിയൂം ഡിസൈനര്‍, തുടങ്ങിയവരാണ് അണിയറയില്‍. സിദ്ദീഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, കലാരഞ്ജിനി, തമാശ ഫെയിം നവാസ് വള്ളിക്കുന്നത് എന്നിവരും സഹതാരങ്ങളായെത്തുന്നു.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE