സ്ട്രീറ്റ്‌ലൈറ്റ് ട്രയിലര്‍ , മമ്മൂട്ടിയുടെ ഒരു പോലീസ് വേഷം കൂടി

NewsDesk
സ്ട്രീറ്റ്‌ലൈറ്റ് ട്രയിലര്‍ , മമ്മൂട്ടിയുടെ ഒരു പോലീസ് വേഷം കൂടി

സ്ട്രീറ്റ് ലൈറ്റ്‌സ് ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ്. അതില്‍ മമ്മൂക്കയുടെ വേഷം എന്തായിരിക്കുമെന്ന കാര്യത്തില്‍ സംശയമേതും വേണ്ട. സ്‌പെഷല്‍ അസൈന്‍മെന്റുമായി വരുന്ന ആളാണ് മമ്മൂക്കയെന്ന് ട്രയിലറിലെ സംതിങ് സ്‌പെഷല്‍ എബൗട്ട് ദ കേസ് എന്ന ഡയലോഗില്‍ തന്നെ വ്യക്തം. ചിത്രത്തിലെ ക്രൈമും കോമഡിയുമെല്ലാം ട്രയിലറിലുണ്ട്. പോപുലര്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലിജോമോള്‍ ജോസ്, സൗബിന്‍ ഷഹീര്‍ എന്നിവരെല്ലാം ട്രയിലറിലുമുണ്ട്. സിനിമാറ്റോഗ്രാഫര്‍ ശ്യാംദത്ത് സൈനുദ്ദീന്‍ സംവിധായകനാകുന്ന ചിത്രമാണിത്.


പ്ലേഹൗസ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂക്ക തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവായാണ് ട്രയിലര്‍ റിലീസ് ചെയ്തത്. റിലീസ് ഡേറ്റും ഇതിനൊപ്പം അദ്ദേഹം പുറത്തുവിട്ടു. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

streetlights trailer released

RECOMMENDED FOR YOU: