സുരാരി പൊട്രു : സൂര്യ നായകനായെത്തുന്ന സിനിമ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും

NewsDesk
സുരാരി പൊട്രു : സൂര്യ നായകനായെത്തുന്ന സിനിമ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും

സൂര്യയുടെ പുതിയ സിനിമ സുരാരി പൊട്രു റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം നേരിട്ട് റിലീസ് ചെയ്യുകയാണ്. ഒക്ടോബര്‍ 30നാണ് സിനിമ പ്രീമിയര്‍ ചെയ്തു തുടങ്ങുക. ഒടിടി റിലീസ് കാര്യത്തില്‍ തമിഴ് സിനിമാലോകത്തെ ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളാണ്. 

സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും, ഗുണീത് മൊങ്ങയുടെ സിഖ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം സമ്മറില്‍ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന റിലീസ് നീട്ടുകയായിരുന്നു. 

സുധ കൊംഗാര ഒരുക്കിയിരിക്കുന്ന സിനിമയുടെ ടീസറും ട്രയിലറും മറ്റു പ്രൊമോകളുമെല്ലാം ഹൈലി പ്രോമിസിംഗ് ആണ്. എയര്‍ ഡക്കാന്‍ ഫൗണ്ടര്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ടുള്ള സിനിമയാണിത്. നെടുമാരന്‍ രാജംഗം മാര എന്ന മധുരയില്‍ നിന്നുമുള്ള സാധാരണക്കാരന്‍ അദ്ദേഹത്തിന്റെ സ്വപ്‌നം എയര്‍ക്രാഫ്റ്റ് ബിസിനസിലേക്കെത്തുന്നതാണ് കഥ. മാരയായി സൂര്യയും അദ്ദേഹത്തിന്റെ ഭാര്യയായി മലയാളി താരം അപര്‍ണ ബാലമുരളിയുമെത്തുന്നു.

soorarai pottru to release directly in Amazon prime

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE