ഷെയ്ന്‍ നിഗം ചിത്രം വെയില്‍ ചിത്രീകരണം പൂര്‍ത്തിയായി.

NewsDesk
ഷെയ്ന്‍ നിഗം ചിത്രം വെയില്‍ ചിത്രീകരണം പൂര്‍ത്തിയായി.

എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് ഷെയ്ന്‍ നിഗം നായകനായെത്തുന്ന വെയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ഷെയ്‌നിനൊപ്പം നിന്നെടുത്ത ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചു.

നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയില്‍. ലിജോ ജോസ് പല്ലിശ്ശേരിയുടെ മുന്‍ അസോസിയേറ്റ് ആയിരുന്നു. ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ ്പ്രധാനകഥാപാത്രമായെത്തുന്നു. പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. അണിയറയില്‍ പോപുലര്‍ തമിഴ് ഗായകന്‍ പ്രദീപ് കുമാര്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. ക്യാമറ ഷാസ് മുഹമ്മദ്, പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ്.

shane nigam's veyil shooting completed

RECOMMENDED FOR YOU: