ദിലീപ് ചിത്രം ടു കണ്‍ട്രീസിന് രണ്ടാം ഭാഗമെത്തുന്നു

NewsDesk
ദിലീപ് ചിത്രം ടു കണ്‍ട്രീസിന് രണ്ടാം ഭാഗമെത്തുന്നു

ദിലീപ് രണ്ട് വര്‍ഷത്തെ പ്രശ്‌നങ്ങള്‍ക്ക് ശേഷം വീണ്ടും കുറെയധികം പ്രൊജക്ടുകളുമായി തിരക്കുകളിലേക്ക്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് താരത്തിന്റെ 2015ലെ സൂപ്പര്‍ഹിറ്റ് ചിത്രം ടു കണ്‍ട്രീസിന് രണ്ടാംഭാഗമെത്തുന്നു. മോളിവുഡില്‍ 50 കോടി ക്ലബില്‍ സ്ഥാനം നേടിയ ചിത്രമായിരുന്നു ദിലീപ്,മംമ്ത മോഹന്‍ദാസ് താരജോഡികളായെത്തിയ ടു കണ്‍ട്രീസ്. സംവിധായകന്‍ ഷാഫിയും എഴുത്തുകാരന്‍ റാഫിയും തങ്ങളുടെ പ്ലാന്‍ അടുത്തിടെ പറഞ്ഞിരുന്നു. പ്രൊജക്ടിന്റെ ഡിസ്‌കഷനുകള്‍ ആരംഭഘട്ടത്തിലാണ്. ഒൗദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. 


ദിലീപ് ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' ചിത്രീകരണത്തിലാണ്. സിനിമയില്‍ വക്കീലായാണ് താരമെത്തുന്നത്. മംമ്ത മോഹന്‍ദാസ് നായികമാരില്‍ ഒരാളായെത്തുന്നു. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ ബാക്കി ഭാഗം ചിത്രീകരണത്തിനായി ദിലീപ് ഉടന്‍ ബാങ്കോക്കിലേക്ക് പോവാനിരിക്കുകയാണ്. റാഫിയുടേതാണ് സിനിമയുടെ തിരക്കഥ. പിക്‌പോക്കറ്റ് എന്ന മറ്റൊരു ദിലീപ് ചിത്രത്തിന്റേയും കഥ റാഫിയുടേതാണ്. പി ബാലചന്ദ്രകുമാര്‍ ഒരുക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമിത്.


ഒരു വടക്കന്‍ സെല്‍ഫി സംവിധായകന്‍ ജി പ്രജിത്തിനൊപ്പം ഒരു സിനിമയും ദിലീപ് കരാറൊപ്പിട്ടുണ്ട്. അരുണ്‍ ഗോപി, നാദിര്‍ഷ എന്നിവര്‍ക്കൊപ്പവും സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നു.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE