സാനന്ദ് ജോര്‍ജ്ജ് ഗ്രേയ്‌സിന്റെ ഗാനം ആമസോണ്‍ പ്രൈം മ്യൂസിക്കിലും ആപ്പിള്‍ മ്യൂസിക്കിലും

NewsDesk
സാനന്ദ് ജോര്‍ജ്ജ് ഗ്രേയ്‌സിന്റെ ഗാനം ആമസോണ്‍ പ്രൈം മ്യൂസിക്കിലും ആപ്പിള്‍ മ്യൂസിക്കിലും

ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ പ്രിയപ്പെട്ട സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ പ്രൈം മ്യൂസിക്കിലും ആപ്പിള്‍ മ്യൂസിക്കിലും സിനിമാ സംഗീത സംവിധായകന്‍ സാനന്ദ് ജോര്‍ജ്ജ് ഗ്രേസിന്റെ പാട്ടുകളും .സിനിമയ്ക്കു പുറത്തുള്ള എക്‌സ്‌ക്ലൂസ്സീവ് ഗാനങ്ങളാണ് ആദ്യഘട്ടത്തില്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് എത്തിയ്ക്കുന്നത്. ആമസോണ്‍ പ്രൈം മ്യൂസിക്കിലും ആപ്പിള്‍ മ്യൂസിക്കിലും സാനന്ദ് ജോര്‍ജ്ജ് ഗ്രേയ്‌സ് ഈണം നല്‍കിയ ' സ്‌നേഹം നിലാവായ നേരം ' എന്ന ഗാനം ഇപ്പോള്‍ ലഭ്യമാണ്. ഗാനം കേൾക്കുകയും ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്തെടുക്കുകയും ചെയ്യാം. ബി.കെ ഹരിനാരായണനാണ് ഈ ക്രൈസ്തവ ഗാനം രചിച്ചത്.

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഡാര്‍ക്ക് ത്രില്ലര്‍ മൂവിയായ ഉടുമ്പ് സിനിമയുടെ പാട്ടുകളുടെ പണിപ്പുരയിലാണ് സാനന്ദ് ഇപ്പോള്‍. സെന്തില്‍ രാജാമണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. ഉടുമ്പിന്‍റെ ടൈറ്റിൽ ജയസൂര്യയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനും പുറത്തിറക്കി.ആക്ഷനൊപ്പം സംഗീതത്തിനും പ്രാധാന്യമുള്ള ഉടുമ്പ് സിനിമയിലെ എല്ലാ ഗാനങ്ങള്‍ക്കും ഈണം നല്‍കുന്നതിനൊപ്പം പശ്ചാത്തല സംഗീതവും സാനന്ദ് ജോര്‍ജജ്് ഗ്രേയ്‌സ് ആണ് നിര്‍വഹിയ്ക്കുന്നത്. കണ്ണന്‍ താമരക്കുളത്തിന്റെ ജയറാം ചിത്രമായ പട്ടാഭിരാമനിലും അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന മരട് 357ലും, പശ്ചാത്തല സംഗീതവും പശ്ചാത്തല ഗാനങ്ങളും ഒരുക്കിയത് സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് ആണ്. 

സിനിമകള്‍ക്കൊപ്പം പ്രമുഖ സ്ട്രീമിങ് പ്ലാറ്റ് ഫോമുകള്‍ക്കുവേണ്ടിയും സംഗീതമൊരുക്കുന്നതിനുള്ള ചുവടു വയ്പിന്റെ ഭാഗമായാണ് സാനന്ദ് ജോര്‍ജ്ജ് ഗ്രേയ്‌സ് - ബി.കെ ഹരിനാരായണന്‍ ടീം സ്‌നേഹം നിലാവായ വീഡിയോ ഗാനം പുറത്തിറക്കിയത്. പുതുമയാര്‍ന്ന സംഗീതത്തിലൂടെയും ഇമ്പമാര്‍ന്ന വരികളിലൂടെയും ഹൃദ്യമായ ഈ ഗാനം മ്യൂസിക് ബ്രയോയാണ് നിര്‍മ്മിച്ചത്. പ്രശസ്തര്‍ക്കൊപ്പം നവാഗതരായ ഗായകര്‍ക്കും എഴുത്തുകാര്‍ക്കും സംഗീത ലോകത്തേയ്ക്ക് ഹരിശ്രീ കുറിക്കുന്നതിനുള്ള സംഗീത വീഡിയോകളും മ്യൂസിക് ബ്രയോ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ആമസോണ്‍ പ്രൈം മ്യൂസിക്കിലും ആപ്പിള്‍ മ്യൂസിക്കിലും ഇടം നേടിയ സ്‌നേഹം നിലാവായ നേരത്തിന് കീബോര്‍ഡും പ്രോഗ്രാമിങ്ങും നിര്‍വഹിച്ചത് സാനന്ദിന്റെ സഹോദരന്‍ സഞ്ജിത്ത് ജോര്‍ജ്ജ് ഗ്രേയ്്സ് ആണ് . വീഡിയോ ഗാനത്തിന് വിഷ്ണൂബുദ്ധന്‍ ദൃശ്യാവിഷ്‌ക്കാരവും ഷിജിത് പി നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. റെക്കോര്‍ഡിങ് - റോമി, മിക്‌സ് ആന്റ് മാസ്റ്ററിങ് - സാന്‍ജിയോ, സ്റ്റുഡിയോ ഭൈരവി എന്റര്‍ടൈയ്ന്‍മെന്റ്‌സ്, പി.ആര്‍.ഒ: എ.എസ് പ്രകാശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

സാനന്ദ് ജോര്‍ജ്ജ് ഗ്രേയ്‌സും പ്രമീളയും ചേര്‍ന്നാണ് സ്‌നേഹം നിലാവായ നേരം ആലപിച്ചത്.മിനിസ്‌ക്രീന്‍ 
 രംഗത്തും സിനിമാ രംഗത്തും വര്‍ഷങ്ങളായി പ്രവര്‍ത്തിയ്ക്കുന്ന ഗായികയാണ് പ്രമീള. സംഗീത സംവിധാനത്തിനൊപ്പം സിനിമകള്‍ക്ക് പിന്നണിയും പാടിയിട്ടുള്ള സാനന്ദ് ആദ്യമായാണ് ഒരു വീഡിയോഗാനത്തില്‍ വരുന്നത്. 

sanand george grace songs available in amazon prime music, apple music

RECOMMENDED FOR YOU:

no relative items