തീവണ്ടി ജോഡി ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു

NewsDesk
തീവണ്ടി ജോഡി ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു

തീവണ്ടി എന്ന ചിത്രത്തില്‍ മികച്ച താരജോഡികളായി എത്തിയവരായിരുന്നു ടൊവിനോ തോമസും സംയുക്തയും. ജീവാംശമായി എന്നു തുടങ്ങുന്ന സെന്‍സേഷണല്‍ ഗാനരംഗത്തെ ഇരുവരുടേയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉയരെ എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടും ഒരുമിക്കുകയാണ്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാകുന്നത് പാര്‍വ്വതിയാണ്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോബി സഞ്ജയ് ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.


പാര്‍വ്വതി ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായെത്തുമ്പോള്‍ ആസിഫ് അവരുടെ പ്രണയജോഡിയായാണെത്തുന്നത്. സംയുക്ത മേനോന്‍ ടൊവിനോയുടെ ജോഡിയായാണ് എത്തുന്നത്. 


ഉയരെ കൂടാതെ താരത്തിന്റെ മറ്റു ചില പ്രൊജക്ടുകളും വരാനിരിക്കുന്നുണ്ട്. ദുല്‍ഖര്‍സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തില്‍ നിഖില വിമലിനൊപ്പം പ്രധാനവേഷത്തില്‍ താരമെത്തുന്നു. നാല് സീനിയര്‍ സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി സിനിമയുടെയും ഭാഗമാകുന്നുണ്ട്. സംയുക്ത, അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്ുകന്ന അണ്ടര്‍വേള്‍ഡ് എന്ന ചിത്രത്തില്‍ ആസിഫിനൊപ്പവുമെത്തും.

samyuktha menon with tovino thomas in Uyare

Viral News

...
...
...

RECOMMENDED FOR YOU: