ഫഹദ് ഫാസിലും സായി പല്ലവിയും റൊമാന്റിക് ത്രില്ലര്‍ ചിത്രത്തില്‍ 

NewsDesk
ഫഹദ് ഫാസിലും സായി പല്ലവിയും റൊമാന്റിക് ത്രില്ലര്‍ ചിത്രത്തില്‍ 

പ്രേമം നായിക സായി പല്ലവി വളരെ ശ്രദ്ധയോടെയാണ് തന്റെ കഥാപാത്രങ്ങള്‍ തിരഞ്ഞെടു്ക്കുന്നത്. മൂന്നുവര്‍ഷത്തെ കരിയറില്‍ താരം തമിഴ്,തെലുഗ്,മലയാളം ഭാഷകളില്‍ തന്റെ സാന്നിധ്യം അറിയി്ച്ചു കഴിഞ്ഞു.നിവിന്‍ പോളി,ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിലെത്തിയ ശേഷം അടുത്തതായി ഫഹദ് ഫാസിലിനൊപ്പമാണ് താരം മലയാളത്തിലേക്കെത്തുന്നത്. വിവേക് സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലറിലാണ് ഇരുവരും ഒന്നിക്കുന്നത്. 


സാധാരണ നായിക വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും പുതിയ സിനിമയിലെ വേഷം. പെര്‍ഫോര്‍മന്‍സിന് വളരെ സ്‌കോപ്പുള്ള വേഷം, ആക്ഷന്‍ സീനുകളും ധാരാളമുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് നല്ലൊരു സഹതാരനിരയുമുണ്ട്. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, സുരഭി ലക്ഷ്മി, ലെന. ഈ മ യൗ എന്ന പ്രശസ്ത ചിത്രമെഴുതിയ പിഎഫ് മാത്യൂസ് തന്നെയാണ് ഇതിലെ ഡയലോഗുകളും തയ്യാറാക്കുന്നത്.


ഊട്ടിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ടെക്‌നിക്കല്‍ ടീമിനേയും മറ്റും ഉടന്‍ പ്രഖ്യാപി്ക്കുമെന്നാണ് അറിയുന്നത്.
 

sai pallavi with fahad fazil in a romantic thriller

RECOMMENDED FOR YOU:

Connect With Us

EXPLORE MORE