രജനീകാന്തും ജൂനിയര്‍ എന്‍ടിആറും ഒടിയന്റെ ഭാഗമാകുന്നു

NewsDesk
രജനീകാന്തും ജൂനിയര്‍ എന്‍ടിആറും ഒടിയന്റെ ഭാഗമാകുന്നു

മോഹന്‍ലാലിന്റെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ ഡിസംബറില്‍ തിയേറ്ററുകളിലേക്കെത്തുകയാണ്. പ്രധാനകഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തിയിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.


മലയാളത്തില്‍ മമ്മൂട്ടിയാണ് സിനിമയുടെ നറേഷന്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്, തെലുഗ് ഭാഷകളിലേക്കും സിനിമ മൊഴിമാറ്റം നടത്തുന്നുണ്ട് എന്ന വിവരം വന്നതുമുതല്‍ സിനിമയുടെ നറേഷനായി രജനീകാന്തും ജൂനിയര്‍ എന്‍ടിആറും എത്തുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.


ഒടിയന്‍ എന്ന ഫാന്റസി ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് വിഎ ശ്രീകുമാര്‍ മേനോന്‍ ആണ്. കേരളത്തിലെ നാടോടിക്കഥകളിലെ മാന്ത്രികവിദ്യകളാല്‍ രൂപമാറ്റം നേടുന്ന ഒരു കഥാപാത്രമാണ് ഒടിയന്‍. ആശിര്‍വാദ് പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.


ഡിസംബര്‍ 14ന് ചിത്രം തിയേറ്ററിലേക്കെത്തും.
 

Rajanikanth and Junior ntr to be part of odiyan

RECOMMENDED FOR YOU: